Advertisment

റിയാദ് ഒ ഐ സി സി ശിശുദിനത്തില്‍ ചൈൽഡ് റൺ സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് : മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിന്റെ നൂറ്റിമുപ്പതാം ജന്മവാർഷിക ദിനത്തിന്റെ ഭാഗമായി ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിയും ലോക പ്രമേഹദിനത്തോടനുബന്ധിച്ചു സഫ മക്ക പോളിക്ലിനിക്കുമായി സഹകരിച്ചു  മിനിതോണ് സംഘടിപ്പിച്ചു.നിരവധി കുട്ടികള്‍ പങ്കെടുത്തു ,

Advertisment

publive-image

ആരോഗ്യമുള്ള കുട്ടികൾ നാളെയുടെ ഭാവി വാഗ്ദാനങ്ങളാണെന്ന് ചടങ്ങിൽ പങ്കെടു ത്തവർ പറഞ്ഞു. രാജ്യത്തിൻറെ ഇന്ന് കാണുന്ന പുരോഗതിയ്ക്ക് കാരണം നെഹ്‌റു വളരെ ദീർഘ വീക്ഷണത്തോടെ കാര്യങ്ങളെ കാണുകയും അതിനനുസരിച്ചു ഭരണ നിർവഹണം നടത്തുകയും ചെയ്തു എന്നുള്ളതാണ്. അത് കൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്ര ശില്പി എന്ന് വിളിക്കുന്നത്.

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു സജന്യ പ്രമേഹ ബോധവത്‌കരണവും സൗജന്യ പ്രമേഹ നിർണായ ക്യാമ്പും നടത്തി. അൽ ഖർജ് റോഡിലെ സ്‌കാൻ ഗ്രൗണ്ടിൽ വെച്ച് നടന്ന മിനിതോണ് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയും, സഫ മക്ക പോളിക്ലിനിക്ക് മാനേജർ യഹ്യയ ചെമ്മാണിയോടും ഫ്ലാഗ് ഓഫ് ചെയ്തു.

ഹൈസം നാസർ ആദ്യകക്ഷത് വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റ് ഭാരവാഹ കളായ അബ്ദുല്ല വല്ലാഞ്ചിറ, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, ഷഫീക്ക് കിനാലൂർ, യഹ്യയ കൊടുങ്ങലൂർ, സലിം കളക്കര , മുഹമ്മദലി മണർകാട്, ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ഭാരവാഹികളായ നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടും പാടം, അസ്‌കർ കണ്ണൂർ, സാമുവൽ റാന്നി, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സുരേഷ് ശങ്കർ, സുഗതൻ നൂറനാട്, ജിഫിൻ അരീക്കോട്, ബാലു കുട്ടൻ, സലാം ഇടുക്കി, ശുകൂർ ആലുവ, ഫൈസൽ പാലക്കാട്, കെ.കെ. തോമസ്, ജമാൽ എരഞ്ഞിമാവ്, വിനേഷ് ഒതായി, അമീർ പട്ടണത്ത്, നാസർ വലപ്പാട്, രാജൻ കാരിച്ചാൽ തുടങ്ങിയവർ നേത്രത്വം കൊടുത്തു. രഘുനാഥ് പറശിനിക്കടവ് സ്വാഗതവും, അനാമിക സുരേഷ് നന്ദിയും പറഞ്ഞു.

Advertisment