Advertisment

നൃത്തപരിപാടി നടക്കുന്ന വേദിയില്‍ പാഞ്ഞുകയറിയ യമന്‍ പൗരന്‍ നര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു.

author-image
admin
Updated On
New Update

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവെല്‍ പരിപാടിയില്‍ നൃത്തപരിപാടി നടക്കുന്ന വേദിയില്‍ പാഞ്ഞുകയറിയ യമന്‍ പൗരന്‍ നര്‍ത്തകരായ കലാകാരന്‍മാര്‍ക്കെതിരെ ആക്രമണം നടത്തി. കത്തി കൊണ്ടാണ് 33 വയസ്സുകാരനായ യമന്‍ പൗരന്‍ ആക്രമം നടത്തിയത്. ആക്രമണത്തില്‍ നാല്‌പേര്‍ക്ക് പരിക്കേറ്റതായാണ് വാര്‍ത്ത. പരിക്കേറ്റവരില്‍ മൂന്ന് പുരുഷന്മാര്‍മാരും ഒരു യുവതിയും ഉള്‍പ്പെടുന്നു.

publive-image

ഇന്നലെ രാത്രിയാണ് സംഭവം. റിയാദിലെ മലസ് കിങ് അബ്ദുല്ല പാര്‍ക്കിലായിരുന്നു നൃത്തവേദി. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമിയെ പോലിസ് അറസ്റ്റു ചെയ്തു. നിസാര പരിക്കുകള്‍ മാത്രമാണ് നാല്‌പേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment