Advertisment

റിയാദ് എസ്.ഐ.സി സമൂഹ വിവാഹ നിധിയിലേക്ക് തൃശൂർ ജില്ല എസ്.ഐ.സി പ്രവർത്തകരുടെ ഫണ്ട് കൈമാറി.

author-image
admin
Updated On
New Update

റിയാദ് :- സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി ) റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ നിർധന രായ യുവതികളെ ലക്ഷ്യമാക്കി നടത്തുന്ന സമൂഹ വിവാഹ നിധിയിലേക്ക് എസ്.ഐ.സി തൃശൂർ ജില്ലാ പ്രവർത്തകരുടെ വിഹിതം പ്രവർത്തക അംഗം അൻഷാദ് കയ്പമംഗലം സൗദി നാഷണൽ കമ്മറ്റി വൈസ് ചെയർമാൻ എൻ.സി മുഹമ്മദ് ഹാജിക്ക് കൈമാറി.

publive-image

സഫ മക്ക ഹാളിൽ നടന്ന ചടങ്ങിൽ എസ്.ഐ.സി ഭാരവാ ഹികളായ അബൂബക്കർ ഫൈസി വെള്ളില, റസാഖ് വളക്കൈ, മുഹമ്മദാലി ഹാജി തിരുവേഗപ്പുറ, കബീർ വൈലത്തൂർ, ബഷീർ താമരശ്ശേരി, ബഷീർ ഫൈസി, അബൂബക്കർ ഫൈസി ചുങ്കത്തറ, ശജീർ ഫൈസി, മുജീബ്‌ ഫൈസി, അബ്ദുറഹ്മാൻ ഹുദവി, ജില്ലാ എസ്.ഐ.സി പ്രവർത്തക അംഗങ്ങളായ ഇജാസ് തിരുനല്ലൂർ, സുബൈർ ഒരുമനയൂർ, നാസർ ആറ്റുപുറം തുടങ്ങിയവർ പങ്കെടുത്തു.

Advertisment