കേരളത്തിന് ഒരു കൈത്താങ്ങ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിയാദ് ടാക്കിസ് ഫണ്ട് കൈമാറി

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദ്:റിയാദിലെ കലാ കായിക മേഖലയിലെ കൂട്ടായ്മയായ റിയാദ് ടാക്കിസ് കേരളത്തിലെ പ്രളയ ബാധിതർക്കുള്ള ധന സഹായം കൈമാറി.റിയാദിലെ സംഘടനകളുടെ കൂട്ടായ്മയായ എൻ.ആർ.കെ ഫോറം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഫണ്ടിലേക്കാണ് റിയാദ് ടാക്കിസ് സമാഹരിച്ച 2,22222 രൂപയാണ് കൺവീനർമാരായ ഡൊമനിക് സാവിയോ,നബീൽ ഷാ മഞ്ചേരി,എന്നിവർ ചേർന്ന് എൻ.ആർ.കെ വൈസ് ചെയർമാൻ ഇസ്മായിൽ എരുമേലിക്ക് കൈമാറിയത്,

വൈസ് പ്രസിഡന്റ് അരുൺ പൂവാറിന്റെ ആമുഖത്തിൽ തുടങ്ങിയ യോഗം പ്രസിഡന്റ് സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു.സൗദി അറേബ്യ യിലെ പ്രതി സന്ധി ഘട്ടത്തിലും കേരളത്തിലെ സഹോദരങ്ങളെ സഹായിക്കുന്നതിന് വേണ്ടി റിയാദ് ടാക്കിസ് സമാഹരിച്ച തുക പ്രവാസി സമൂഹത്തിന് മാതൃകയാണെന്ന് ഉൽഘാടന കർമ്മം നിർവഹിച്ചു കൊണ്ട് മുൻ നോർക്ക കൺസൽട്ടന്റ് ശിഹാബ് കൊട്ടുകാട് സംസാരിച്ചു.

തുടർന്ന് ഇസ്മായിൽ എരുമേലി,ഷംനാദ് കരുനാഗപ്പള്ളി,ബാലചന്ദ്രൻ നായർ,ക്ളീറ്റസ്,സിജോ മാവേലിക്കര അൻവർ ചെമ്പറക്കി,ജലീൽ പള്ളം തുരുത്തി,ജംഷാദ്,എന്നിവർ ആശംസകൾ നേർന്നു.കേരള ഫ്ലഡ് റെസ്ക്യൂ ഒപ്പേറഷനിൽ പങ്കെടുത്തുകൊണ്ട് ദുരന്ത മുഖത്തുനിന്ന് നിരവധി ജീവനുകൾ രക്ഷിച്ച സംഘടനയുടെ മെമ്പർമാരായ അലി ആലുവ,നവാസ് ഒപ്പീസ്,നൗഷാദ് ആലുവ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. റിയാദിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി നവാസ് ഒപ്പീസ് സ്വാഗതവും ട്രഷറർ റിജോഷ് കോഴിക്കോട് നന്ദിയും പറഞ്ഞു.

×