Advertisment

റിയാദ് തൃത്താല മണ്ഡലം കെഎംസിസി. തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : തൃത്താല മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാക്കാൻ, പ്രവാസ ലോകത്തെ പ്രവർത്തകരെ വേണ്ട വിധം സജ്ജമാക്കി റിയാദ്, തൃത്താല മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളിൽ മണ്ഡലം കമ്മിറ്റിയുടെ സേവന പ്രവർത്തനങ്ങൾ നിരവധി പഞ്ചായത്തിലെ പാവപ്പെട്ട ഒട്ടനവധി കുടുംബങ്ങൾക്ക് അത്താണിയായിട്ടുണ്ട്.

Advertisment

publive-image

തൃത്താല മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ, ഉസ്മാനാലി പലത്തിങ്കൽ ഉൽഘാടനം ചെയ്യുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവാസ ലോകത്ത് നിന്ന് വേണ്ട പ്രചാരണ പ്രവർത്തങ്ങൾ നടത്താനും ഓരോ വാർഡിലെയും വോട്ടർമാരെ സാധ്യമാകുന്ന വിധം ബന്ധപ്പെട്ട് വോട്ട് ഉറപ്പിക്കാനും കൺവെൻഷൻ അഭ്യർത്ഥിച്ചു.

ഇടതു ഭരണത്തിൽ ജീവിതം ദുസ്സഹമായ നിഷ്പക്ഷരായ ജനവിഭാഗത്തിന്റെ മുഴുവൻ പിന്തുണയും ഐക്യ ജനാതിപത്യ മുന്നണിയുടെ സ്ഥാനാർഥികൾക്ക് ഇത്തവണ ലഭിക്കുമെന്ന് കൺവെൻഷൻ ഉൽഘാടനം ചെയ്ത ഉസ്മാനലി പാലത്തിങ്ങൽ അഭിപ്രായപ്പെട്ടു.

ഷാഫി ചേറ്റുപാറ മുഖ്യ പ്രഭാഷണം നടത്തി. ശുഹൈബ് പനങ്ങാങ്ങര, ഹനീഫ പട്ടാമ്പി, മുനീർ, ഷൊർണുർ, മുത്തുക്കുട്ടി തരൂർ, ഷാഫി കരുവാരക്കുണ്ട്, , റഫീഖ്, ഷറഫു പുളിക്കൽ, മുഹമ്മദ് കുട്ടി തൃത്താല, അനസ് കൊടലൂർ, അൻസാർ വാവനൂർ, ഇർഷാദ് പരുതൂർ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം പ്രസിഡന്റ്‌ ഹസ്സൈനാർ അധ്യക്ഷനായിരുന്നു. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി , സാദിഖ് പരുതൂർ സ്വാഗതവും ട്രഷറർ റഷീദ് നന്ദിയും പറഞ്ഞു.

 

 

Advertisment