Advertisment

റിയൽ എസ്റ്റേറ്റ് സംരംഭവുമായി പ്രശസ്ത ആർക്കിടെക്ചർ കെ.വി മാത്യു

New Update

പത്തനംതിട്ട: പ്രശസ്ത ആർക്കിടെക്റ്റ് ക്യാപ്റ്റൻ കെ. വി മാത്യു സ്വന്തമായി റിയൽ എസ്റ്റേറ്റ് കൺസൾട്ടിംഗ് സ്ഥാപനം ആരംഭിച്ചു. ‘മാത്യു ആൻഡ് സൺസ്’ എന്ന പേരിലാണ് പത്തനംതിട്ടയിൽ പുതിയ സംരംഭം തുടങ്ങിയത്. ആർമി എഞ്ചിനീയറായിരുന്ന കെ.വി മാത്യു ഈ മേഖലയിൽ 45 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള വ്യക്തിയാണ്.

Advertisment

publive-image

കേന്ദ്ര ഗവൺമെന്റിനും സ്വകാര്യ, വ്യക്തിഗത ജീവനക്കാർക്കുമായി നിരവധി പ്രോജക്ടുകൾ അദ്ദേഹം രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ആർമിയുടെ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ (എംഇഎസ്) നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം പൂർണമായും റിയൽ എസ്റ്റേറ്റ് കൺസൾട്ടിംഗ് ബിസിനസ്സിലേക്ക് പ്രവേശിച്ചത്.

ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും പല പ്രധാന പദ്ധതികളുടെയും ഡിസൈനർ, ഉപദേശകൻ, സൂപ്പർവൈസർ എന്നി സ്ഥാനത്ത് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ അദ്ദേഹത്തിന്റെ ലാൻഡ് മാർക്ക് പ്രോജക്ടുകളിൽ ഒന്നാണ് പത്തനംതിട്ട മലങ്കര കത്തോലിക്കാ ബിഷപ്പ് ഹൗസ്. ഇതിന്റെ പ്രോജക്ട് ഉപദേശകനും സൂപ്പർവൈസറും അദ്ദേഹമായിരുന്നു. ഇന്ന് ജില്ലയിലെ വാസ്തുവിദ്യയുടെ ഒരു പ്രധാന അടയാളവും അത്ഭുതവുമാണ് ഈ ബിഷപ്പ് ഹൗസ്. ഓമലൂരിലെ ആര്യ ഭാരതി വിദ്യമന്ദിർ നിർമാണത്തിലും അദ്ദേഹം ഉപദേശകനായിരുന്നു.

"നിർമാണ പ്രോജക്റ്റുകളിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ‘ഡിസൈൻ, ഡവലപ്പ്മെന്റ് ആൻഡ് ഡെലിവർ’ സേവനങ്ങളാണ് ഞങ്ങൾ നൽകുന്നത്. റെസിഡൻഷ്യൽ, വാണിജ്യ, മറ്റ് റിയൽ എസ്റ്റേറ്റ് ആവശ്യകതകൾ തുടങ്ങി എല്ലാവർക്കും വേണ്ടിയുള്ള ഒരു സമ്പൂർണ്ണ പരിഹാരമാണ് മാത്യു ആൻഡ് സൺസ്. ഞങ്ങളുടെ കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യയുടെയും ബെസ്റ്റ് ഇൻ ക്ലാസ് ഡിസൈനിന്റെയും പിൻബലത്തിൽ മിതമായ നിരക്കിൽ ഗുണനിലവാരമുള്ള നിർമ്മിതികൾ നൽകാനാകും. പരിസ്ഥിതി സൗഹൃദമായതാണ് ഞങ്ങളുടെ പ്രോജക്റ്റ് ഡിസൈനുകൾ. പ്രകൃതിയുടെ സൗന്ദര്യത്തെ ഒരു തരത്തിലും ഇത് നഷ്ടപ്പെടുത്തില്ല. ഇടനിലക്കാരെയും കമ്മീഷൻ ഏജന്റുമാരെയും ഒഴിവാക്കിക്കൊണ്ട് ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആക്സസ് ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്ന സംവിധാനമാണ് ഞങ്ങളുടേത്." പ്രോജക്ട് ഇൻ ചാർജായ ക്യാപ്റ്റൻ കെ.വി മാത്യു പറഞ്ഞു.

"വരും വർഷങ്ങളിൽ കേരളത്തിൽ മിതമായ നിരക്കിൽ ഭവന നിർമ്മാണത്തിനായുള്ള ഡിമാൻഡ് വർദ്ധിക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. " ഓപ്പറേഷൻസ് ഹെഡ് സുനിൽ മാത്യു പറഞ്ഞു. കഴിഞ്ഞ 16 മാസത്തിനിടെ സംസ്ഥാനത്ത് ആഡംബര ഭവനങ്ങളുടെ ആവശ്യം 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു. ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിയെ തുടർന്നാണിത്. സമീപകാലത്തെ കോവിഡ് -19 പ്രതിസന്ധിയും നില കൂടുതൽ വഷളാക്കിയിട്ടുണ്ട്; അതിനാൽ അടുത്ത കുറച്ച് വർഷത്തേക്ക് ആളുകളുടെ ഭവന തിരഞ്ഞെടുപ്പ് ആഡംബരത്തിൽ നിന്ന് താങ്ങാനാവുന്ന ബജറ്റ് വിഭാഗത്തിലേക്ക് മാറും. അതുകൊണ്ട് തന്നെ 2023 ഓടെ സംസ്ഥാനത്തെ ബജറ്റ് ഭവനങ്ങളുടെ ആവശ്യകത 25-30 ശതമാനം വർദ്ധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭവന നിർമ്മാണത്തിന് ആവശ്യകത കൂടിയിട്ടുണ്ട്. എന്നാൽ വിവിധ സാമൂഹിക പ്രശ്‌നങ്ങൾ‌ കാരണം അത് പൂർ‌ത്തിയാക്കാൻ‌ പലർക്കും കഴിയുന്നില്ല. അതുകൊണ്ട് തന്നെ നിർമാണ മേഖലയിൽ ഡിമാന്റ് വർധിക്കുമെന്നാണ് കരുതുന്നത്.

riyal estate k v mathew
Advertisment