Advertisment

ക്ഷീണത്താൽ നിലത്തുകിടന്ന് അല്പം മയങ്ങിപ്പോയി;ഉണർന്നപ്പോൾ കയ്യിൽകിട്ടിയത് ജോലിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഓർഡർ

New Update

Advertisment

ജോലിയുടെ ക്ഷീണത്താൽ നിലത്ത് കിടന്ന് അല്പം മയങ്ങിപ്പോയ വിമാനക്കമ്പനി ജീവനക്കാർക്ക് പണി പോയി.സ്‌പെയിനിലെ മലാഗ എയർപോർട്ടിലാണ് സംഭവം.നിലത്ത് കിടന്നുറങ്ങുന്ന ജീവനക്കാരുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് റിയാനേർ എയര്‍ലൈന്‍സിന്റെ ജീവനക്കാരായ ഇവരെ കമ്പനി പുറത്താക്കിയത്.

റിയാനേര്‍ എയര്‍ലൈന്‍സിന്റെ ഇരുപതോളം ജീവനക്കാർ മലാഗ എയർപോർട്ടിൽ വരികയും ജോലിയുടെ അടിസ്ഥാനത്തിൽ അവരെ ഒരോ ​ഗ്രൂപ്പുകളായി തിരിച്ചു വിടുകയുമായിരുന്നു. ജോലി കഴിഞ്ഞ് വന്ന ജീവനക്കാർ അവശരായതിനെ തുടർന്ന് ക്യാബിനിൽ വിശ്രമിക്കുകയായിരുന്നു. അതേ സമയം തങ്ങളുടെ ജീവനക്കാരുടെ  പ്രവർത്തിയിൽ വിശദീകരണവുമായി റിയാനേര്‍ എയര്‍ലൈന്‍സ് തന്നെ രം​ഗത്തെത്തിരുന്നു. ഒരു വിഐപി ലോഞ്ചിനു മുന്നോടിയായി ക്രൂ അം​ഗങ്ങൾ കുറച്ച് നേരം  ക്യാബിനിൽ തങ്ങുകയായിരുന്നുവെന്നും  അടുത്ത ദിവസം പോർട്ടോയിലേക്ക് അവർ തിരിച്ചുപോവുകയും ചെയ്തുവെന്നും അല്ലാതെ ജീവനക്കാർ ആരും തന്നെ നിലത്ത് കിടന്നുറങ്ങിയില്ലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.

എന്നാൽ  സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ കമ്പനിയുടെ പ്രശസ്തി തകർന്നിട്ടുണ്ടെന്നും അതിന് കാരണക്കാരായ ആറ് പോരെയും പുറത്താക്കുന്നുവെന്നും കമ്പനി ചൊവ്വാഴ്ച മാധ്യമങ്ങളോട്  വ്യക്തമാക്കി. അതേ സമയം ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്  പോർച്ചുഗീസ് യൂണിയൻ എസ്എൻപിവിഎസി രം​ഗത്തെത്തി.  ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണമേ വിശ്രമമോ നൽകാതെ മാടുകളെ പോലെ കമ്പനി പണിയെടുപ്പിക്കുകയാണെന്ന്  യൂണിയൻ അധികൃതർ ആരോപിച്ചു. ജീവനക്കാർ  നിലത്ത് കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ ജിം അറ്റ്കിൻസൻ എന്നയാൾ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് ജീവനക്കാർക്ക് വേണ്ടത്ര താമസസൗകര്യം നൽകിയില്ലെന്നാരോപിച്ച് അറ്റ്കിൻസൻ കമ്പനിയെ വിമർശിക്കുകയും ചെയ്തിരുന്നു.

Advertisment