Advertisment

റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി; മലയാളത്തിന്റെ പ്രിയനടന്റെ വേര്‍പാടില്‍ അനുശോചനപ്രവാഹം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ആയതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‍കാരം നാളെ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു.

അനുശോചിച്ച് പ്രമുഖര്‍...

മുഖ്യമന്ത്രി പിണറായി വിജയന്‍

ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ്. ടെലിവിഷൻ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

മുപ്പത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവ. നാടകവേദിയിൽ തിരക്കുള്ള നായക നടനായി തിളങ്ങി നിൽക്കുന്ന സമയത്താണ് റിസബാബ സിനിമയിലേക്ക് ചുവടു മാറ്റുന്നത്. വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അൻപതോളം സിനിമകൾ . ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

റിലീസായ ആദ്യ ചിത്രമായ ഡോക്ടർ പശുപതിയിലൂടെ നായകനായി തിളങ്ങുകയും പിന്നീട് ഒട്ടനവധി സിനിമകളിൽ സഹനടനായും വില്ലനായുമൊക്കെ അരങ്ങുതകർക്കുകയും ചെയ്ത നടൻ റിസബാവ ഓർമ്മയായി. ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ അമ്മച്ചിയുടെ നിധികള്‍ അടങ്ങിയ പെട്ടി തേടി എത്തുന്ന ആ സുന്ദരനായ വില്ലനെ നമ്മുക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

മലയാള സിനിമയ്ക്ക് എക്കാലത്തേയും വലിയ നഷ്ടമാണ് റിസ ബാവയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അഭിനയത്തിനൊപ്പം ഡബ്ബിംഗിലും തിളങ്ങിയിരുന്ന റിസബാവക്ക് കർമ്മയോഗി’ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും മനോവിഷമത്തിൽ ഞാനും പങ്കുചേരുന്നു ആദരാഞ്ജലികൾ.

മന്ത്രി സജി ചെറിയാന്‍

മലയാള സിനിമയിലെ അഭിനേതാവും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. നിരവധി സിനിമകളിൽ സ്വഭാവനടനായി അഭിനയ മികവു തെളിയിച്ച പ്രിയ കലാകാരന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. റിസബാവയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി, മഞ്ജുവാര്യര്‍, ജയറാം, ദിലീപ്, പൃഥിരാജ് തുടങ്ങിയവരും അനുശോചിച്ചു.

Advertisment