Advertisment

ആര്‍ എം സി വര്‍ണ്ണോത്സവം ശ്രദ്ധേയം.

author-image
admin
Updated On
New Update

റിയാദ് : പാട്ടുകാരുടെ കൂട്ടായ്മയായ റിയാദ് മ്യൂസിക് ക്ലബ്ബ്, അൽമദീന ഹൈപ്പർ മാർക്കറ്റ്, ജരീർ മെഡിക്കൽ സെന്റർ എന്നിവർ സംയുക്തമായി അണിയിച്ചൊരുക്കിയ വർണോത്സവം മെഗാ ഷോ -2018, സിറാജ് പയ്യോളി എന്ന അനുഗ്രഹീത കലാ കാരന്റെ സാനിദ്ധ്യം കൊണ്ടും, കലാ വൈഭവം കൊണ്ടും, ജന ബാഹുല്യം കൊണ്ടും റിയാദിലെ കലാ ആസ്വാദകർക്ക് ഒരു നവ്യാനുഭവമായി മാറി.

Advertisment

publive-image

വളർന്നു വരുന്ന പുതുമുഖ ഗായകർക്കു അവസരങ്ങൾ നൽകുന്നതിൽ പ്രാമുഖ്യം ഏകി,ചിട്ടപ്പെടുത്തിയ,ശ്രുതി മധുര ഗാനങ്ങൾ വർണോത്സവത്തിനു മികവ് നൽകി. കളിവീട് കുടുംബ കൂട്ടായ്മയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ, ലെന ലോറൻസിന്റെ ശാസ്ത്രീയ നൃത്തം എന്നിവ സദസ്സിനു ഉണർവേകി. ഫാഹിദ് നീലാഞ്ചേരി റിയാദിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ് ശിഹാബ് കൊട്ടുകാട് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സക്കീമണ്ണാർമല അധ്യക്ഷനായ ചടങ്ങില്‍  സത്താർ കായം കുളം, ഫാഹിദ് നീലഞ്ചേരി, ഷുക്കൂർ മദീന,ഷംനാദ് കരുനാഗപ്പിള്ളി, ജലീൽ കൊച്ചി, ഷാജി മടത്തിൽ,ജോൺസൻ മാർക്കോസ്,നാസർ ലൈസ് , എന്നിവർ ആശംസകൾ അർപ്പിച്ചു .

publive-image

നാസർ വണ്ടൂർ പുതിയ പാട്ടുകാരെ സദസ്സിനു പരിചയപ്പെടുത്തി.സിറാജ് പയ്യോളിക്കുള്ള  ഉപഹാരം സക്കീർ മണ്ണാർമല കൈ മാറി. സെക്രട്ടറി പൊന്നാട അണിയിച്ചു. സെക്രട്ടറി ഷിഹാദ് കൊച്ചി സ്വാഗതവും ജോയിൻ ട്രെഷറർ സജാദ് പള്ളം നന്ദിയും പറഞ്ഞു., ആമിന  ജുമാന എന്നിവർ അവതാരകരായിരുന്നു. ചീഫ് കോർഡിനേറ്റർ സുബൈർ ആലുവ,ലോറൻസ് അറക്കൽ,ഷമീർ വളാഞ്ചേരി, സെയ്ദ് ചെറുതുരുത്തി, വിനു,ഷാജഹാൻ തിരൂർ,അൻവർ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.

Advertisment