Advertisment

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സിപിഎം - ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: അന്യൻ്റെ ശബ്ദങ്ങളെയല്ല അവനവൻ്റെ ശബ്ദങ്ങളെയും വിമർശനങളെയും ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയായി സിപിഎം മാറി എന്ന് ആർഎംപിഐ സംസ്ഥാന്ന സെക്രട്ടറി എൻ വേണു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കലാണ് സിപിഎംനയമെന്നും എൻ വേണു. വാളയാർ അമ്മക്ക് നീതി ലഭ്യമാക്കുക കേസിൽ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ നാഷണൽ ജനതാദൾ കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വേണു.

കേരളത്തിൽ സ്ത്രീകൾക്ക് ഒരു സുരക്ഷയുമില്ലാതാക്കിയ സർക്കാരാണ് പിണറായി വിജയൻ്റെത്. യുപിയെപ്പോലും ലജ്ജിപ്പിക്കും വിധമാണ് കേരളത്തിലെ സ്ത്രീ സുരക്ഷ നടപ്പിലാക്കിയത്. കേരളത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രതീകമായാണ് വാളയാറിലെ അമ്മ ഭാഗ്യവതി ധർമ്മടത്ത് പിണറായി വിജയനെതിര മത്സരിച്ചത്.

കാലിക പ്രസക്തിയുളള വിഷയങ്ങൾ ഏറ്റെടുത്ത് പോരാട്ടം നടത്തുന്നതിൽ സിപിഎം പരാജയപ്പെട്ടു. പാർട്ടി അപചയത്തിനെതിരെ പോരാട്ടം നടത്തിയതിനാണ് ടിപിയെ വകവരുത്തിയത്. കൃപേഷ്, ശരത് ലാൽ, ഷുഹൈബ്, മൻസൂർ എന്നിവരുടെ വധത്തിനു പിന്നിലും രാഷ്ട്രീയ എതിരാളികൾ എന്നതാണ് കാരണം. ബോംബുൾപ്പടെ മാരകായുധങ്ങൾ നിർമ്മിച്ച് എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢാ സംഘങ്ങളെ വളർത്തുകയാണ്.

തെളിവില്ലാതാക്കലിൻ്റെ ഭാഗമാണ് ദുർബലരായ പ്രതികളുടെ മരണത്തിന് പിന്നിലും നടക്കുന്നതെന്നും എൻ വേണു പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം.എം കബിർ അധ്യക്ഷത വഹിച്ചു. ആർഎംപിഐ ജില്ല സെക്രട്ടറി രാധാകൃഷ്ണൻ മണ്ണാർക്കാട്, കെ.എസ് ജയിംസ്, വിളയോടി വേണുഗോപാൽ, നൗഫിയ നസീർ, സുൽത്താൻ, ജയ്സൺ, ഷിബു, കുഞ്ഞ് മൊയ്തീൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി പ്രകടനവും നടത്തി.

palakkad news
Advertisment