Advertisment

പത്തനംതിട്ട നഗരമധ്യത്തിൽ റോഡ് ഇടിഞ്ഞുതാണു; ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു

New Update

publive-image

Advertisment

പത്തനംതിട്ട: പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ തിരുവല്ല-കുമ്പഴ സംസ്ഥാനപാത ഇടിഞ്ഞ്താണ് ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. ആളപായമില്ല.

publive-image

നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പൂട്ടുകട്ടകൾ പാകിയ നഗരമധ്യത്തിലെ റോഡാണ് ഇടിഞ്ഞു താണത്. പൂട്ടുകട്ടകൾക്കിടയിൽ കൂടി മഴ വെള്ളവും, കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയതു മൂലം വരുന്ന വെള്ളവും കൊണ്ട് മണ്ണ് ഒലിച്ച് പോയി റോഡ് ഇടിഞ്ഞതാണെന്നാണ് കരുതപ്പെടുന്നത്.

റിപ്പോർട്ടർ - ജേക്കബ് ഫിലിപ്പ്, പത്തനംതിട്ട

NEWS
Advertisment