Advertisment

കണ്ടംപറമ്പ്‌ - കുഴാപറമ്പ് റോഡ് യാഥാർത്ഥ്യമാകുന്നു !

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

വടക്കാങ്ങര: പതിറ്റാണ്ടുകളായി നടക്കാതെ പോയ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കണ്ടംപറമ്പ്‌ - കുഴാപറമ്പ് റോഡ് യഥാർത്ഥ്യമാകുന്നു.

മക്കരപ്പറമ്പ പഞ്ചായത്ത്‌ ആറാം വാർഡ്‌ മെമ്പർ ഹൻഷില പട്ടാക്കലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളും ഇടപെടലുകളും ഈ റോഡ്‌ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായി.

മങ്കട, മക്കരപ്പറമ്പ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബൈപാസായി മാറിയ കണ്ടംപറമ്പ്‌ - കുഴാപറമ്പ് റോഡ്‌ സമീപഭാവിയിൽ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളെ കൂടി ബന്ധിപ്പിക്കുന്നതിൽ നിർണായകമാകും.

ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ റോഡ്‌ വടക്കാങ്ങരയുടെ വികസന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്നും വാർഡ്‌ മെമ്പർ ഹൻഷില പട്ടാക്കൽ അറിയിച്ചു.

റോഡ്‌ യാഥാർത്ഥ്യമായതിൽ വാർഡ്‌ മെമ്പർക്കും വെൽഫെയർ പാർട്ടിക്കും ഭൂവുടമകൾക്കും പൗരസമിതിയുടെ നേതൃത്വത്തിൽ അഭിവാദ്യങ്ങളർപ്പിച്ചു.

 

malappuram news
Advertisment