Advertisment

തോട്ടുവ - കാണക്കാരി റോഡ് വികസന പദ്ധതിക്ക് 4.45 കോടി രൂപ അനുവദിച്ചു: മോൻസ് ജോസഫ് എംഎൽഎ

New Update

കുറവിലങ്ങാട്: തോട്ടുവ - നസ്രത്ത് ഹിൽ - കളത്തൂർ - കാണക്കാരി റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് 4.45 കോടി രൂപ അനുവദിച്ചതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ.ബി.എം & ബി.സി നിലവാരത്തിലുള്ള ടാറിംഗ് ജോലികൾ 7.200 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Advertisment

publive-image

തോട്ടുവ - കാണക്കാരി റോഡ് ഹൈടെക് നിലവാരത്തിൽ നവീകരിക്കുന്നതിന് വേണ്ടി എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ തുകയുടെ ഫണ്ട് അനുവദിച്ചിട്ടുള്ളത്. വർഷങ്ങളായി ഉന്നയിക്കുന്ന ജനകീയ ആവശ്യം കണക്കിലെടുത്ത് കൊണ്ടാണ് റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ റോഡ് വികസന പദ്ധതി ടെണ്ടർ ചെയ്തിട്ടുണ്ട്. മഴക്കാലത്തിന് ശേഷം ലഭ്യമാകുന്ന അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി റോഡ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

road development
Advertisment