Advertisment

റോഡ് പണിയിലെ അപാകത പരിഹരിക്കാൻ നടുറോഡിൽ നിലംപതിചപ്പാത്ത് നിർമ്മിച്ചത് അപകടകാരണമാകുന്നതായി പരാതി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: റോഡിലൂടെ കുഴിച്ച ചാല് മൂടി ടാർ ചെയ്ത അപാകത മൂലം ഉയരം കൂടിയ റോഡിൽ വെള്ളം തടഞ്ഞു നിൽക്കുന്ന തൊഴിവാക്കാൻ റോഡിൽ നിലംപതിചപ്പാത്ത് നിർമ്മിച്ചത് അപകടകാരണമാകുന്നതായി പരാതി.മന്തക്കാട് വളവിലെ നടുറോഡിലാണ് ഇത്തരത്തിൽ അശാസ്ത്രീയമായി നിലംപതിചപ്പാത്ത് നിർമ്മിച്ചിരിക്കുന്നത്.

publive-image

ജല അതോറട്ടിയുടെ പൈപ്പിടാൻ കുഴിച്ച ചാല് മൂടി ടാറിങ്ങ് ചെയ്തപ്പോൾ റോഡിൻ്റെ പകുതി ഭാഗം ഉയർന്നതോടെ മറുഭാഗത്ത് മഴവെള്ളം കെട്ടി നിൽക്കുകയും വാഹനങ്ങൾ പോകുമ്പോൾ കച്ചവട സ്ഥാപനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ദേഹത്തേക്കും ചെളിവെള്ളം തെറിക്കുന്നതായി വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പരാതി ഉയർന്നപ്പോഴാണ് നിലംപതിചപ്പാത്ത് നിർമ്മിച്ചതെന്നും കൊടുംവളവിലായതിനാൽ ഒലവക്കോട് ഭാഗത്തു നിന്നും വരുന്ന ഇരുചക്രവാഹനക്കാരുൾപ്പെടെയുള്ള വാഹനങ്ങൾ ആദ്യം ഹംബിലും പിന്നെയുള്ള നിലംപതിചപ്പാത്ത് രണ്ടിലും ഇറങ്ങികയറുമ്പോൾ വാഹനം നിയന്ത്രണം വിട്ട് വൻ അപകടപരമ്പര തന്നെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇത്തരം നിർമ്മാണ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഹംബും ചപ്പാത്തുകളും ഒഴിവാക്കി അപകട സാദ്ധ്യത ഇല്ലാതാക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

road issue
Advertisment