Advertisment

കാട്ടുകണ്ടം റോഡ്‌ മണ്ണിട്ട്‌ നിരപ്പാക്കി: സത്യപ്രതിജ്ഞക്ക്‌ മുന്നേ ദൗത്യം ഏറ്റെടുത്ത്‌ വാർഡ് നിയുക്ത മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി

New Update

publive-image

Advertisment

വടക്കാങ്ങര: പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരത്തിലേറുന്നത്‌ ഫെബ്രുവരി ഒന്നിനാണെന്നിരിക്കെ തെരഞ്ഞെടുപ്പ്‌ ഫലം വന്ന് നാല്‌ ദിവസങ്ങൾ പിന്നിടുമ്പോഴേക്കും 'വടക്കാങ്ങരയുടെ ജനപ്രതിനിധി' എന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌ മക്കരപ്പറമ്പ്‌ ഗ്രാമ പഞ്ചായത്ത്‌ വടക്കാങ്ങര ആറാം വാർഡ്‌ നിയുക്ത മെമ്പർ ഹബീബുള്ള എന്ന പട്ടാക്കൽ കുഞ്ഞുട്ടി.

കാട്ടുകണ്ടം റോഡിന്റെ കോൺക്രീറ്റ്‌ ചെയ്യാത്ത ഭാഗം സ്വന്തം ജെ.സി.ബിയും ടിപ്പറും ഉപയോഗപ്പെടുത്തി മണ്ണിട്ട്‌ നിരപ്പാക്കിയാണ്‌ കുഞ്ഞുട്ടി മാതൃകയായത്‌. വർഷക്കാലത്ത്‌ രൂപപ്പെട്ട പൊന്തകൾ നീക്കം ചെയ്യുകയും ചെളിക്കുണ്ടുകൾ മണ്ണിട്ട്‌ നികത്തുകയും ചെയ്തു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി കെ. സക്കീർ മാസ്റ്റർ, മക്കരപ്പറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാബിർ കരുവാട്ടിൽ, മുസ്‌ലിം ലീഗ്‌ മക്കരപ്പറമ്പ്‌ പഞ്ചായത്ത്‌ സെക്രട്ടറി സൈദ്‌ അബു തങ്ങൾ, വെൽഫെയർ പാർട്ടി വടക്കാങ്ങര ആറാം വാർഡ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ കെ.ടി ബഷീർ, മുസ്‌ലിം ലീഗ്‌ ആറാം വാർഡ്‌ യൂണിറ്റ്‌ സെക്രട്ടറി വി. ശരീഫ്‌, അബ്ദുല്ല ഉരുണിയൻ, സി.ടി മായിൻ കുട്ടി, ശഫീഖ്‌ ചോലേമ്പാറ, ദിൽഷാൻ കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.

malapuram news
Advertisment