Advertisment

റോഡ് സുരക്ഷയില്‍ ഡിജിറ്റല്‍ ബോധവല്‍ക്കരണവുമായി ഹോണ്ട

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഇന്ത്യ അലോക്ക് ആയികൊണ്ടിരിക്കു പശ്ചാത്തലത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആളുകള്‍ക്ക് ഡിജിറ്റലായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നു. റോഡിലെ സുരക്ഷാ കാര്യങ്ങള്‍ ഇനി ഒരു ക്ലിക്കില്‍ ആര്‍ക്കും അറിയാനാകും. കോവിഡ്-19ന്റെ കാലത്ത് സാമൂഹ്യ അകലം പുതിയ മാനദണ്ഡമാകുതോടെയാണ് ''ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍'' എ ഡിജിറ്റല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി അവതരിപ്പിക്കുത്.

Advertisment

publive-image

2020 മെയില്‍ പരിപാടി ആരംഭിച്ച ശേഷം 19 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളില്‍ ഹോണ്ടയുടെ ഡിജിറ്റല്‍ റോഡ് സുരക്ഷാ പരിപാടി പ്രചരിപ്പിച്ചിട്ടുണ്ട്. 230 സ്‌കൂളുകളില്‍ നിന്നായി 8500 കുട്ടികളടെയും 43 കോളേജുകളിലെയും 137 കോര്‍പറേറ്റ് ഓഫീസുകളിലെയും ചേര്‍ത്ത് 23,000 പേരെ ഡിജിറ്റലായി ബോധവല്‍ക്കരിച്ചു. 45-60 മിനിറ്റ് നീണ്ട ഇന്ററാക്റ്റീവ് വീഡിയോയാണ് ഉപയോഗിക്കുന്നത്. ഓരോ സെക്ഷനു ശേഷവും വിവിധ വിഷയങ്ങളില്‍ ചോദ്യ-ഉത്തരങ്ങളുണ്ട്.

റോഡ് സുരക്ഷ ആശങ്കയുണര്‍ത്തുന്ന വിഷയമാണ്, ഇന്ത്യയില്‍ റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണെും സാമൂഹ്യ ഉത്തരവാദിത്തമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ ഹോണ്ട ഇപ്പോള്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം ഡിജിറ്റലായി ആളുകളിലേക്ക് എത്തിക്കുകയാണെന്നും ഇന്ത്യ അലോക്ക് ആയികൊണ്ടിരിക്കു ഈ വേളയില്‍ എല്ലാവരും റോഡില്‍ സുരക്ഷിതരാണെ് ഉറപ്പു വരുത്താനാണ് ഹോണ്ടയുടെ ശ്രമമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

road securit
Advertisment