Advertisment

വീട്ടിലെത്താന്‍ കാമുകന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നല്‍കി; ആരുമില്ലാത്ത സമയത്ത് ലക്ഷങ്ങള്‍ കവര്‍ന്നു; യുവാവ് അറസ്റ്റില്‍

New Update

മുംബൈ: യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന്‍ അറസ്റ്റില്‍. പത്തൊന്‍പതുകാരനെയാണ് കൊളാബ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയാണ് യുവാവിന് വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നല്‍കിയത്.

Advertisment

publive-image Car Thief Car Robbery

അടുത്തിടെ പെണ്‍കുട്ടിയും വീട്ടുകാരും സ്ഥലത്തില്ലായിരുന്നു. ഈസമയത്താണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ നിന്ന് 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ഇയാളുടെ കൈയില്‍ നിന്ന് 2 ലക്ഷം രൂപയും ആപ്പിള്‍ ഫോണും പൊലീസ് കണ്ടെടുത്തു.

പ്രതിയും യുവതിയും കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. അടുത്തിടെ പെണ്‍കുട്ടിയുടെ കുടുബം പുറത്തുപോയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇത് കാമുകനൊപ്പം തുടരാനായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മകളെ തനിയെ വീട്ടില്‍ തുടരാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എല്ലാവരും പോകുകയായിരുന്നു.

വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൈവശമുള്ള യുവാവ് വീട്ടില്‍ ആരുമില്ലാത്ത അവസരത്തില്‍ മോഷണം നടത്തുകയായിരുന്നു. ജനുവരി 27 നാണ് പെണ്‍കുട്ടിയുടെ കുടുംബം തിരിച്ചെത്തിയത്. തുടര്‍ന്ന് കൊളാബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജനലോ, വാതിലോ ഒന്നും കുത്തിതുറക്കാതെയുള്ള മോഷണമായതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ വഴിയാണ് അകത്തുകയറിയതെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താക്കോല്‍ കാമുകന് നല്‍കിയ കാര്യം പെണ്‍കുട്ടി പറയുകയായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.

robbery case
Advertisment