Advertisment

പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീൻ വഴിക്കടവ് പോലീസ് പിടിയിൽ

New Update

വഴിക്കടവ് : പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീൻ വഴിക്കടവ് പോലീസ് പിടിയിൽ.  പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു . തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയവെ ആണ് പോലീസ് പിടിയിൽ അയത്.

Advertisment

publive-image

ഇൻഷുറൻസ് കമ്പനികളിൽ നിന്നും ടോട്ടൽ ലോസ് ആയ കാറുകൾ എടുത്ത് അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പർ മാറ്റി മാർക്കറ്റ് വിലക്ക് വിൽപ്പന നടത്തുകയാണ് ഇവരുടെ മോഷണ രീതി.

പതിനഞ്ചു വർഷം മുമ്പ് നിലമ്പൂരിൽ പൂക്കോട്ടും പാടത്ത് രണ്ടാം വിവാഹം കഴിച്ച് താമസിച്ച് വരവെ മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിൽ നിന്നായി ഇരുപതോളം കാറുകളാണ് ഇത്തരത്തിൽ മോഷ്ടിച്ച് കടത്തിയിരുന്നത് .കൂട്ടാളി ബാംഗ്ലൂർലെ കുപ്രസിദ്ധനായ വാഹന മോഷ്ടാവ് കരീം ബായിയും സംഘവുമാണ് വാഹനങ്ങൾ മോഷ്ടിച്ച് സലാഹ് ന് എത്തിച്ച് കൊടുത്തിരുന്നത് .

മഞ്ചേരി തുറക്കലിലെ തൃശ്ശൂർ സ്വദേശിയുടെ വർക്ക്ഷോപ്പിലാണ് തരം മാറ്റൽ ജോലി ചെയ്തിരുന്നത് .കണ്ണൂരിലെ ഒരു പോലീസ് ഓഫീസർ കാറപകടത്തിൽ മരണപ്പെട്ട കേസിലെ മാരുതി 800 കാർ ടോട്ടൽ ലോസിൽ എടുത്ത സലാഹ് വഴിക്കടവിൽ നിന്ന് മോഷ്ടിച്ച റിട്ടയേഡ് Si യുടെ മാരുതി 800 കാറിൽ നമ്പർ മാറ്റി വിൽപ്പന നടത്തുകയാരുന്നു.

കൂടാതെ താമരശ്ശേരി യിൽ സി. ഐ ആയിരുന്ന തിരുവനന്തപുരം സ്വദേശി യുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ടാറ്റാ ഇൻഡിക്ക കാർ നമ്പർ മാറ്റി നിലമ്പൂരിൽ ഉപയോഗിച്ച് വരുന്നതിനിടയിലാണ് പോലീസ് പിടിയിലായ്.

publive-image

കോഴിക്കോട് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ഗൾഫ് ലേക്ക് കടക്കുകയായിരുന്നു പ്രതി . ഗൾഫിൽ നിന്നും തിരികെ നാട്ടിൽ വന്നു ഒളിവിൽ പോവുകയായിരുന്നു. നിലമ്പൂർ കോടതി യിൽ കേസന് ഹാജരാകാതെ ആയതോട് കുടി സലാഹുദിനെ കോടതി പിടികിട്ടാപുളി ആയി പ്രഖ്യാപിച്ചു.

കേരളത്തിന്റെ ഒട്ടു മിക്ക ജില്ലയിലും, തമിഴ്നാട്ടിലും കേസുകൾ നിലവിൽ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധവി സുജിത് ദാസ്. എസ്, ഐ. പി. എസ് ന്റെ നിർദേശപ്രകാരം നിലമ്പൂർ ഡി.വൈ. എസ്. പി. ബെന്നി. വി. വി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തവെ വഴിക്കടവ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ രാജീവ്‌ കുമാർ. കെ പ്രതിയെ തന്ത്രപരമായി തിരുവനന്തപുരം കരക്കമണ്ഡപത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.

എസ്. ഐ ജയകൃഷ്ണൻ. പി , സിബിച്ചൻ. പി. ജെ , എസ്. സി. പി. ഒ സുനു നൈനാൻ, ഷെരീഫ്, സി. പി. ഒ റിയാസ് അലി, ഉണ്ണികൃഷ്ണൻ കൈപിനി, പ്രശാന്ത് കുമാർ. എസ്. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.

robbery case
Advertisment