പള്ളിക്കൽ: സംസ്ഥാനത്ത് ഉടനീളം നൂറിലധികം മോഷണക്കേസിലെ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. ആറ്റിങ്ങൽ സ്വദേശി രതീഷ് , ഷാജി ,പെരിങ്ങമല സ്വദേശി അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്.
പള്ളിക്കൽ , കല്ലമ്പലം , അയിരൂർ ,വർക്കല പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിതുറന്ന് മോഷണങ്ങൾ നടന്നിരുന്നു. തിരു: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പള്ളിക്കൽ പരിസരത്തെ രണ്ട് വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണ്ണവും കവർന്നത് ഈ സംഘമായിരുന്നു.
പാരിപ്പള്ളി സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണവും ഇവർ പിടിയിലായതോടെ തെളിഞ്ഞിട്ടുണ്ട്. പത്തനം തിട്ട ജില്ലയിലെ കൂടൽ , ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹനമോഷണം നടത്തിയതും ഇതേ സംഘമായിരുന്നു. ഇവർ മോഷ്ടിച്ച രണ്ട് പുതിയ മോഡൽ ബൈക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തു.