Advertisment

ബിക്കാനീർ ഭൂമി തട്ടിപ്പ്; റോബർട്ട് വദ്രയുടെ സ്വത്ത് കണ്ടുകെട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിൻറെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ദില്ലി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫേഴ്സ്മെൻറ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരു്ന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫേഴ്സ്മെൻറിൻറെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെൻറ് കേസെടുത്തത്.

2010 ല്‍ ആണ് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈന്‍ ഹോസ്പിറ്റാലിറ്റി സ്ഥലം വാങ്ങുന്നത്. ഈ സ്ഥലം 2012 ല്‍ മറിച്ച് വിറ്റിരുന്നു. ഇൗ പണം ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കൾ വാങ്ങിയെന്നും ആരോപണം ഉണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചാം തവണയാണ് റോബർട്ട് വാദ്ര വിവിധ കേസുകളിൽ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകുന്നത്.രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ കൊളായത് മേഖലയില്‍ 275 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് വാങ്ങി എന്നാണ് കേസ്.

ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസിലാണ് വദ്രയെ ചോദ്യം ചെയ്യുന്നത്. വദ്രയുടെ ഉമടസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്.

Advertisment