പലതവണ ഒരു വേഷത്തിന് വേണ്ടി അദ്ദേഹത്തിന്റെ മുന്‍പില്‍ കെഞ്ചിയിട്ടുണ്ട്; ചെറിയ മുടിയുള്ളവരെ അഭിനയിപ്പിക്കില്ലെന്നായിരുന്നു മറുപടി; മലയാള സംവിധായകനെക്കുറിച്ച് രോഹിണി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 11, 2018

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മുന്‍നിര നായകന്മാരുടെ പ്രിയ നായികയായിരുന്നു രോഹിണി. തെലുങ്കില്‍ നിന്നുമാണ് താരം മലയാളത്തിലേക്ക് എത്തിയത്. തമിഴ് സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു. എന്നാല്‍ മലയാള സിനിമയില്‍ പ്രമുഖ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്റെയും ജി അരവിന്ദന്റെയും സിനിമകളില്‍ അഭിനയിക്കാന്‍ പറ്റാതെ പോയത് താരത്തെ വിഷമിപ്പിച്ച ഒരു സംഭവമാണ്.

ഇവരുടെ ചിത്രങ്ങളില്‍ നായികമാരായി അഭിനയിച്ച ജലജയോടും മേനകയോടും അസൂയ തോന്നിയിട്ടുണ്ടെന്ന് രോഹിണി പറഞ്ഞു.

രോഹിണിയുടെ വാക്കുകള്‍:

അടൂര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഞാന്‍ അദ്ദേഹത്തോട് കുറേ വട്ടം ഒരു റോളിനായി കെഞ്ചിയിട്ടുള്ളതായും രോഹിണി പറഞ്ഞു. എനിക്ക് ഒരു അവസരം തരുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്നായിരുന്നു മറുചോദ്യം. അദ്ദേഹം നാലുപെണ്ണുങ്ങള്‍ എടുക്കുന്ന സമയത്തും ഞാന്‍ അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു.ഞാന്‍ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.’ നിര്‍ഭാഗ്യത്തിന് എനിക്കന്ന് ഷോര്‍ട് മുടി ആയിപ്പോയി. ആ അവസരം നഷ്ടമായി. പക്ഷേ, അതിനുശേഷം ഞാന്‍ മുടി മുറിച്ചിട്ടില്ല. നീട്ടിത്തന്നെ നടക്കുകയാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം.

×