ഐസിസി ടെസ്റ്റ് റാങ്കിംഗ്: മികച്ച നേട്ടവുമായി രോഹിത് ശര്‍മ; ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ മൂന്നാമത്

സ്പോര്‍ട്സ് ഡസ്ക്
Monday, March 1, 2021

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇതാദ്യമായി എട്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് രോഹിതിന് തുണയായത്. ഞായറാഴ്ച പുറത്തുവിട്ട പുതിയ റാങ്കിംഗില്‍ ആറു സ്ഥാനം കയറിയാണ് രോഹിത് എട്ടാമതെത്തിയത്. വിരാട് കോഹ്ലിയാണ് അഞ്ചാം സ്ഥാനത്ത്.

പൂജാര റാങ്കിങ്ങിൽ 10–ാം സ്ഥാനത്താണ്. ഇതിനു മു‌ൻപ് 2019 ഒക്ടോബറിൽ 722 പോയിന്റുമായി 10–ാം സ്ഥാനത്തെത്തിയതായിരുന്നു രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്. കെയ്ൻ വില്യംസൻ 919 പോയിന്റുമായി പട്ടികയിൽ ഒന്നാമതുണ്ട്. സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878), ജോ റൂട്ട് (853) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.

ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ മൂന്നാമതെത്തി. ജസ്പ്രീത് ബുംറ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ഒമ്പതാമതായി. അക്‌സര്‍ പട്ടേല്‍ 38-ാം സ്ഥാനത്തെത്തി. പാറ്റ് കമ്മിന്‍സാണ് ഒന്നാമത്.

×