Advertisment

ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ബിസിഐയുടെ തീരുമാനം മികച്ചതെന്ന് രോഹിത് ശര്‍മ

New Update

publive-image

Advertisment

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ രംഗത്ത്.

https://www.instagram.com/tv/COhKy1qK1E5/?utm_source=ig_web_copy_link

''ടൂര്‍ണമെന്റ് മാറ്റിവെച്ചത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം വളരെ മോശമായി തുടരുന്നതിനാല്‍ മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം നല്ലതാണെന്ന് ഞാന്‍ കരുതുന്നു.'' - രോഹിത് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വ്യാഴാഴ്ച പങ്കുവെച്ച വീഡിയോയിലാണ് രോഹിത് ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ചത്.

Advertisment