Advertisment

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൻ രോഹൻ വിവാഹിതനാകുന്നു. വധു മലയാളി പെണ്‍കുട്ടി

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബാംഗ്ലൂര്‍ : ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ മകൻ രോഹൻ വിവാഹം കഴിക്കുന്നത് മലയാളി പെണ്‍കുട്ടിയെ.

ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡറായിരുന്ന കൊച്ചി സ്വദേശി കെ ആര്‍ കൃഷ്ണന്‍റെയും എസ് ബി ഐ റിട്ട. ഉദ്യോഗസ്ഥയായ സാവിത്രിയുടെയും മകള്‍ അപര്‍ണ കൃഷ്ണയാണ് വധു. ഡിസംബര്‍ രണ്ടിന് ബാംഗ്ലൂരിലാണ് വിവാഹം.

ഇരുവരുടെയും മാതാപിതാക്കള്‍ തമ്മിൽ ഒരു പൊതുസുഹൃത്ത് വഴി കണ്ടുമുട്ടുകയും ഏകദേശം മൂന്ന് വർഷമായി പരിചയത്തിലുമായിരുന്നു .

ആഘോഷങ്ങൾ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായി വിവാഹം നടത്താനാണ് ആലോചന. അന്നുതന്നെ ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ അഥിതികള്‍ക്കായി വിവാഹ സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

bangloor infosis
Advertisment