Advertisment

ബാറ്റ്‌സ്മാന്‍ സിക്‌സ് അടിക്കും, ലെജന്‍ഡ്‌സ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് എത്തിക്കും, ഹിറ്റ്മാനാവാട്ടെ സിക്‌സ് അടിച്ച് സ്റ്റേഡിയത്തിന് പുറത്തെത്തിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൊള്ളിക്കും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് പരിശീലനത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കി കഴിഞ്ഞു. ഓടിക്കൊണ്ടിരുന്ന ബസിലാണ് രോഹിത്തിന്റെ സിക്‌സ് വന്നിടിച്ചത്.

Advertisment

publive-image

മുംബൈ ഇന്ത്യന്‍സ് ആണ് രോഹിത്തിന്റെ കൂറ്റന്‍ സിക്‌സിന്റെ വീഡിയോയുമായി വരുന്നത്. ബാറ്റ്‌സ്മാന്‍ സിക്‌സ് അടിക്കും, ലെജന്‍ഡ്‌സ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് എത്തിക്കും, ഹിറ്റ്മാനാവാട്ടെ സിക്‌സ് അടിച്ച് സ്റ്റേഡിയത്തിന് പുറത്തെത്തിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൊള്ളിക്കും എന്നാണ് മുംബൈ വീഡിയോ പങ്കുവെച്ച് പറയുന്നത്.

95 മീറ്ററാണ് രോഹിത്തിന്റെ സിക്‌സ് പറന്നത്. തന്റെ കൂറ്റന്‍ സിക്‌സ് രോഹിത് ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. പന്ത് കൊണ്ട് ബസിന്റെ വിന്‍ഡോ പൊട്ടിയതായാണ് മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ട് സ്റ്റാഫില് ലഭിച്ച വിവരം.

sports news rohith sarma
Advertisment