Advertisment

ബൈക്ക് അപകടത്തിൽ മരണപ്പെട്ട റോജൻ്റെ സംസ്ക്കാരം നാളെ

New Update

publive-image

എടത്വ: ബൈക്ക് അപകടത്തിൽ മരണപെട്ട റോജൻ്റെ സംസ്ക്കാരം രാവിലെ 11 മണിക്ക് എടത്വ സെൻ്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ നടക്കും. എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് പരേതരായ എന്‍.റ്റി. ചാക്കോയുടേയും കത്രിനാമ്മ ചാക്കോയുടേയും മകനാണ് കർഷകനായ ആന്റണി സി. (റോജന്‍-41). വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് എടത്വായില്‍ നിന്ന് ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച് അപകടമുണ്ടായത്.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് റോജനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കേ വെളളിയാഴ്ച വൈകുന്നേരം 4.30 നാണ് റോജന്‍ മരിച്ചത്. തകിടിയിൽ കുടുംബാംഗം അമ്പിളി ജോസഫ് ആണ് ഭാര്യ. റാണി സിബി, റിൻസി ജോഷി, തോമസ് നെല്ലിക്കുന്നത്ത്, പരേതനായ റോയി ചാക്കോ ആണ് സഹോദരങ്ങൾ.

Advertisment