Advertisment

മരിച്ചവരുടെ ആത്മാക്കള്‍ക്കും ജീവന്‍ അവശേഷി ച്ചിരിക്കുന്നവര്‍ക്കും നീതി കിട്ടട്ടെയെന്ന്‍ റോജോ. മൊഴിയെടുക്കല്‍ രണ്ടാം ദിവസത്തേയ്ക്ക് ?

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : കൂടത്തായി സംഭവത്തില്‍ സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കള്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും നീതി കിട്ടട്ടെ എന്ന് റോയി തോമസിന്‍റെ സഹോദരന്‍ റോജോ തോമസ്‌. കേസ് പിന്‍വലിക്കാന്‍ ജോളി തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും റോജോ മൊഴി നല്‍കി .

അതേസമയം തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും റോജോ മൊഴി നല്‍കി . റോജോയ്ക്കാണ് കൂടത്തായി സംഭവത്തില്‍ ഏറ്റവും ബന്ധുക്കളെ നഷ്ടപ്പെട്ടത്. സഹോദരനെയും മാതാപിതാക്കള്‍ ഇരുവരെയുമാണ് റോജോക്ക് നഷ്ടപെട്ടത്. റോജോയുടേയും സഹോദരി റെഞ്ചിയുടേയും സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്.

മൊഴിയെടുക്കല്‍ നാളെയും തുടരും. പരാതി പിന്‍വലിക്കാന്‍ ജോളി ആവശ്യപ്പെട്ടു. വസ്തു ഇടപാടില്‍ ധാരണയില്‍ എത്തണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. മൊഴി രേഖപ്പെടുത്തുന്നതിനായി  അമേരിക്കയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയതാണ് റോജോയെ. വടകരയിലെ റൂറല്‍ എസ്.പി.ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത്. സഹോദരിയും റെഞ്ചിയും ഇന്ന് റോജോയ്‌ക്കൊപ്പം മൊഴി നല്‍കുന്നതിനായി എസ്.പി.ഓഫീസിലെത്തിയിരുന്നു. ഈ സമയത്ത് ജോളിയേയും അവിടെയെത്തിച്ചു.  ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി കാലാവിധി നീട്ടി നല്‍കാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടും. കൂടുതല്‍ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടിയാകും പോലീസ് കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കുക. പ്രതികളുടെ ജാമ്യാപേക്ഷയും നാളെ കോടതിയുടെ പരിഗണനയില്‍ വരും.

koodathayi
Advertisment