Advertisment

തടി ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തെ ഏക ട്രെയിന്‍ ! അങ്ങനെയും ഒന്നുണ്ട് !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

റോമാനിയായിലെ " മാരാമാറുഷ് " എന്ന സ്ഥലം വിറകിനു പ്രസിദ്ധമാണ്. കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വനങ്ങള്‍. ഇവിടെനിന്നു ശേഖരിക്കുന്ന വിറക് യൂറോപ്പിന്റെ പലഭാഗത്തേക്കും സപ്ലൈ ചെയ്യുന്നുണ്ട്. വിറക് ധാരാളമായി ലഭിക്കുന്നതുകൊണ്ടാണ് ഇപ്പോഴും ഈ തീവണ്ടിക്കു വിറക് ഇന്ധനമായി ഉപയോഗിക്കുന്നത്.

publive-image

publive-image

വനത്തില്‍ നിന്ന് വിറക് ശേഖരിക്കാന്‍ വേണ്ടിയാണ് ഈ ട്രെയില്‍ ഉപയോഗിക്കുന്നത്. വനത്തിനുള്ളില്‍ 45 കി.മീറ്റര്‍ വരെ നീളമുള്ള റെയില്‍ ലൈന്‍ ഇപ്പോള്‍ ടൂറിസ്റ്റ്കള്‍ക്കും വളരെ പ്രിയങ്കരമാണ്. മീറ്റര്‍ ഗേജിലോടുന്ന ഈ കൊച്ചുവണ്ടിയുടെ പിന്നിലെ കോച്ചില്‍ ഒരു ചെറിയ കോഫി ഷോപ്പുമുണ്ട്. അവിടെ ചായ, കോഫി, ബിസ്ക്കറ്റ് , ബീയര്‍ ഒക്കെ ലഭ്യമാണ്.

publive-image

publive-image

70 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ റെയില്‍പ്പാതയുടെ ഒരു വശം വനവും, മറുഭാഗം നദിയുമാണ്. സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതോടെ ട്രെയിനിലെ കോച്ചുകളില്‍ നിന്ന് ജനാലകള്‍ മാറ്റി ദൃശ്യഭംഗി ആസ്വദിക്കാന്‍ വേണ്ടി അത് ഓപ്പണ്‍ ആക്കിയിരിക്കുന്നു.

kanappurangal
Advertisment