Advertisment

എന്റെ 'റോമൻസ് 'സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു; ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു; ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനഃസാക്ഷി' ഉണ്ടായാൽ മതി, കാലമേ നന്ദി ! പ്രതികരണവുമായി സംവിധായകൻ ബോബൻ സാമുവൽ

author-image
ഫിലിം ഡസ്ക്
New Update

സിസ്റ്റർ അഭയ കൊലപാതക കേസിന്റെ വിധി വന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ബോബൻ സാമുവൽ. 'റോമൻസ്' എന്ന സിനിമയിൽ രണ്ടു കള്ളൻമാരെ പുരോഹിത കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്റെ പേരിൽ ബോബൻ സാമുവലിനെതിരേ വ്യാപകമായ വിമർശനമുണ്ടായിരുന്നു.

Advertisment

publive-image

ഇതിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ബോബൻ സാമുവൽ. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെയോ കുലമഹിമയു‌ടെ ആവിശ്യമില്ല 'മനഃസാക്ഷി' എന്നൊന്ന് ഉണ്ടായാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ബോബൻ സാമുവലിന്റെ കുറിപ്പിന്റെ പൂർണരൂപം

എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനഃസാക്ഷി' എന്നൊന്ന് ഉണ്ടായാൽ മതി. കാലമേ നന്ദി.

film news sr abhaya murder case
Advertisment