Advertisment

പ്രശസ്ത അമേരിക്കൻ പോൺ താരം റോൺ ജെറെമിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതികൾ രംഗത്ത്

New Update

publive-image

Advertisment

ലോസ് ആഞ്ചലസ്: പ്രശസ്ത അമേരിക്കൻ പോൺ താരം റോൺ ജെറെമിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതികൾ രംഗത്ത്. മൂന്ന് യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മൂന്നു യുവതികളെ ജെറെമി ബലാത്സംഗം ചെയ്തുവെന്നും നാലാമത് ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

പരാതി അനുസരിച്ച് 2014 മുതൽ 2019 വരെയാണ് പീഡനം നടന്നിരിക്കുന്നത്. ജില്ല അറ്റോർണിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പ് അനുസരിച്ച് വെസ്റ്റ് ഹോളിവുഡിലുള്ള ഒരു ബാറിലാണ് പരാതികളിൽ പറഞ്ഞിരിക്കുന്ന മൂന്ന് പീഡനങ്ങളും നടന്നിരിക്കുന്നത്.

തന്റെ കക്ഷിക്കുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതിശയകരമാണ് അദ്ദേഹം നിരപരാധിയാണെന്നും അഭിഭാഷകൻ പറയുന്നു. " ജെറെമി ഒരു പോൺ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു ബലാത്സം​ഗ വീരനല്ല. 40 വർഷത്തോളം അദ്ദേ​ഹം പോൺ സിനിമയിൽ അഭിനയിച്ചു. ചുരുങ്ങിയത് 4000 യുവതികളുമായെങ്കിലും അദ്ദേഹം ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും. അവരിൽ പലരും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണ്- അഭിഭാഷകൻ കൂട്ടിച്ചേർത്തു.

പോൺ സിനിമകളിലെ മെഗാസ്റ്റാർ ആയ റോൺ ജെറമി ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ജെറെമിക്ക് നേരെ തുടർച്ചയായ ബലാത്സംഗ ആരോപണങ്ങൾ ഉയർന്നുവരികയാണ്. അതിന്റെ പേരിൽ അടുത്തിടെ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ നിന്നും മറ്റും ജെറെമിയെ വിലക്കുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.

Advertisment