Advertisment

രൂപശ്രീയുടെ കൊലപാതക വിവരം പറയാന്‍ വെങ്കിട്ടരമണ നിരഞ്ചനെതേടി ബൈക്കോടിച്ച് വന്നത് 100 കിലോമീറ്റര്‍ ദൂരം ; അവരെ ആരെങ്കിലും കൊല്ലുമോ, നല്ല സ്ത്രീയല്ലേ എന്ന നിരഞ്ചന്റെ കമന്റില്‍ കൊലയാളികളെ മനസ്സിലാക്കിയത് നാട്ടുകാരന്‍ ; സംഭവം ഇങ്ങനെ...

New Update

മിയാപ്പദവ്: ശ്രീവിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നിരഞ്ജനെ നാട്ടുകാര്‍ക്ക് നേരത്തേ സംശയമുണ്ടായിരുന്നു. ഇവര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയുംചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം ശക്തിയായി നിഷേധിച്ചതിനാല്‍ ആദ്യം വിട്ടയച്ചു.

Advertisment

publive-image

നാട്ടില്‍ അത്യാവശ്യം ഡ്രൈവര്‍ജോലിയും കൂലിപ്പണിയും ചെയ്ത് ജീവിക്കുകയാണ് നിരഞ്ജന്‍. രൂപശ്രീ കൊല്ലപ്പെട്ടതിനടുത്തദിവസം ഇയാളെ നാട്ടുകാരിലൊരാള്‍ വാടകക്കാറോടിക്കാന്‍ വിളിച്ചു. കര്‍ണാടകത്തിലെ ചാര്‍മാടി കൊപ്പളത്ത് വിവാഹസംഘത്തെയുംകൊണ്ട് പോകാനാണ് വിളിച്ചത്. കൊപ്പളത്തായിരിക്കുമ്പോള്‍ നിരഞ്ജനെ അന്വേഷിച്ച് വിവാഹസംഘത്തിലെ ഒരാള്‍ക്ക് വെങ്കിട്ടരമണയുടെ കോള്‍ വന്നു.

നേരില്‍ക്കാണണമെന്നും ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞപ്പോള്‍ ഫോണിലൂടെ പറഞ്ഞാല്‍മതിയല്ലോ എന്നായി ഫോണ്‍ ഉടമ. വേണ്ട, താന്‍ നേരിട്ടുവരാമെന്നുപറഞ്ഞ് വെങ്കിട്ടരമണ നൂറുകിലോമീറ്ററോളം ദൂരെയുള്ള സ്ഥലത്തേക്ക് ബൈക്കോടിച്ച് വന്നു. അവിടെയത്തി അരമണിക്കൂറോളം നിരഞ്ജനെ ദൂരെ മാറ്റിനിര്‍ത്തി സംസാരിച്ചശേഷം മടങ്ങി. കൂടെ ടാക്സിയോടിച്ചുവന്നയാള്‍ നിരഞ്ജനോട് കാര്യം തിരക്കി. ഒന്നുമില്ലെന്നുപറഞ്ഞെങ്കിലും മുഖം വാടിയിരുന്നു.

വീണ്ടും കുത്തിച്ചോദിച്ചപ്പോള്‍ അധ്യാപിക രൂപശ്രീ മരിച്ചതുമായി ബന്ധപ്പെട്ട കാര്യം പറയാനാണ് വന്നതെന്നും അവരെ ആരെങ്കിലും കൊല്ലുമോ, നല്ല സ്ത്രീയല്ലേ എന്നുമായിരുന്നു മറുപടി. ഇത് സംശയം ജനിപ്പിച്ചു. നിരഞ്ജന് എന്തോ പങ്കുണ്ടെന്നും അയാളെ പോലീസിലേല്‍പ്പിക്കണമെന്നും കൂടെയുണ്ടായിരുന്നയാള്‍ മിയാപ്പദവിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു.

Advertisment