Advertisment

മന്ത്രവാദത്തിലൂടെ വെങ്കിട്ടരമണ സമ്പാദിച്ചത് ലക്ഷങ്ങള്‍ ; രൂപശ്രീയുടെ മൃതദേഹത്തിനൊപ്പം ഭാര്യയുമായി കാറില്‍ യാത്ര ; ഹോട്ടലില്‍ നിന്നു ഭക്ഷണം ; ഭാര്യയുടെ ജീവനില്ലാത്ത ശരീരവും ഏറ്റുവാങ്ങി ചന്ദ്രശേഖരന്‍ എത്തിയത് ഇരുപതാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങി നിന്ന വീട്ടിലേക്കും..

New Update

കാസർകോട് :മഞ്ചേശ്വരത്ത്, അധ്യാപികയായ ബി.കെ.രൂപശ്രീയെ (42) കൊലപ്പെടുത്തിയ കേസിൽ രൂപശ്രീയുടെ സഹപ്രവർത്തകൻ കെ.വെങ്കിട്ടരമണ കാരന്തർ (42), അയൽവാസി നിരഞ്ജൻ കുമാർ (23) എന്നിവർ പൊലീസ് പിടിയിലായ വാർത്തയുടെ ഞെട്ടലിലാണ് കേരളം.

Advertisment

വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങി നിന്ന വീട്ടിലേക്ക് പ്രിയപ്പെട്ടവളുടെ ജീവനില്ലാത്ത ശരീരവും ഏറ്റുവാങ്ങി എത്തുമ്പോള്‍ ചന്ദ്രശേഖരയുടെ ഹൃദയം പൊട്ടിയൊഴുകി. തങ്ങളുടെ ഇരുപതാം വിവാഹവാർഷികം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും.

publive-image

ഈ മാസം 28നാണ് രൂപശ്രീയുടെ 42–ാം പിറന്നാളും. എല്ലാം കൊണ്ടും സന്തോഷം അലതല്ലിയിരുന്ന വീടാണ് വേദനയുടെ പര്യായം പോലെ ഇപ്പോൾ മരവിച്ച് നിൽക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട്, കൃത്യമായ ആസൂത്രണത്തിന്റെയും പകയുടെയും കഥയാണ് ഇപ്പോൾ ചുരുളഴിയുന്നത്.

കാസർകോട് മഞ്ചേശ്വരം മീയ്യപദവ് വിദ്യാവർധക സ്കൂളിലെ അധ്യാപകരാണ് ബി.കെ.രൂപശ്രീയും കെ.വെങ്കിട്ടരമണ കാരന്തരും. ചിത്രകല അധ്യാപകനാണ് വെങ്കിട്ടരമണ. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തർക്കങ്ങളെ തുടർന്ന് രൂപശ്രീയെ വെങ്കിട്ടരമണ തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്:

തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി. ദുർഗിപള്ളത്ത് സ്കൂട്ടർ നിർത്തി കാറിലാണു രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്. സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, പൂജാമുറിയിൽ ഒളിച്ചിരുന്ന നിരഞ്ജൻ കുമാറും ചേർന്നു തടഞ്ഞു. ശേഷം കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിൽ കയറ്റി.

കൊലപാതകത്തിനു ശേഷം ഇരുവരും കിലോമീറ്ററുകളോളം കാറിൽ കറങ്ങി. കൊലപാതകം നടന്ന ദിവസം വൈകുന്നേരം 5 മണിയോടെ വെങ്കിട്ടരമണയുടെ ഭാര്യ മംഗളൂരുവിൽ നിന്ന് ഹൊസങ്കടിയിലെത്തിയിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന അതേ കാറിലാണ് ഭാര്യയെയും കൂട്ടി വെങ്കിട്ടരമണ വീട്ടിലെത്തിയത്. ഭാര്യയെ വീട്ടിലെത്തിച്ച ശേഷം വിട്ട്ലയിൽ പൂജയുണ്ടെന്ന് പറഞ്ഞാണ് നിരഞ്ജൻകുമാറിനോടൊപ്പം വെങ്കിട്ടരമണ ഇറങ്ങിയത്. ആദ്യം വീട്ട്ലയിലെത്തി. മേൽക്കരയിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം മൃതദേഹം തള്ളാൻ സ്ഥലം തേടി ഇറങ്ങി.

മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാൻ ശ്രമിച്ചെങ്കിലും വെളിച്ചമുള്ളതിനാൽ സാധിച്ചില്ല. ഒടുവിൽ രാത്രി വൈകി മഞ്ചേശ്വരം കണ്വതീർഥ കടപ്പുറത്തെത്തി മൃതദേഹം കടലിൽ തള്ളി.

കൊലനടന്ന് രണ്ടുദിവസത്തിനുശേഷം ജനുവരി 18നു പുലർച്ചെ ആറുമണിയോടെയാണ് അഴുകിയ നിലയിൽ കുമ്പള കോയിപ്പാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തല മുക്കിയ വെള്ളത്തിൽ രാസവസ്തു കലർത്തിയിരുന്നതു കൊണ്ടാണു മൃതദേഹത്തിൽ നിന്നു തലമുടി എളുപ്പം അറ്റു പോയതെന്നു കരുതുന്നു.

Advertisment