Advertisment

ട്രയല്‍ റണ്‍ നടക്കുന്നതിനിടെ കശ്മീരില്‍ റോപ്പ് വേയുടെ കേബിള്‍ കാര്‍ തകര്‍ന്നുവീണു: രണ്ട് പേര്‍ മരിച്ചു: അപകടമുണ്ടായത് ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെ

author-image
admin
Updated On
New Update

കശ്മീര്‍: കശ്മീരില്‍ നിര്‍മ്മാണത്തിലിരുന്ന റോപ്പ്വേയുടെ കേബിള്‍കാര്‍ തകര്‍ന്നുവീണ് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തുന്നതിനിടെ ഞായറാഴ്ചയാണ് അപകടം നടന്നത്.

അപകടം നടന്ന സമയത്ത് ആറ് തൊഴിലാളികള്‍ കേബിള്‍ കാറിലുണ്ടായിരുന്നു. മഹാമായ ക്ഷേത്രത്തിന് സമീപത്താണ് സാങ്കേതിക തകരാറുമൂലം റോപ്പ്വേ തകര്‍ന്നുവീണത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

മെഡിക്കല്‍ കോളെജില്‍ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. കശ്മീര്‍ താഴ്വരയിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന റോപ്പ്വേയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് അപകടമുണ്ടായത്.

Advertisment