Advertisment

നിര്‍മ്മാതാവിന്റെ വീട്ടില്‍ ഗുണ്ടാവിളയാട്ടം നടത്തിയ സംവിധായകന്‍ റോസന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി ;റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനെ അറിയിക്കണം ; നടപടി ആല്‍‌വിന്‍ ആന്റണിയുടെ പരാതിയില്‍‌

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചി: സംവിധായകന്‍ റോസന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി. നിര്‍മാതാക്കളുടെ സംഘടനയാണ് വിലക്ക് എര്‍പ്പെടുത്തിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനെ അറിയിക്കണം. ആല്‍‌വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള ആല്‍‌വിന്റെ വീട്ടിലേക്ക് ഗുണ്ടകളുമായി എത്തി ആക്രമിച്ചുവെന്നാണ് പരാതി.

Advertisment

publive-image

വീട്ടില്‍ എത്തിയ സംഘം തന്റെ അമ്മയെ ആക്രമിച്ചു. അമ്മയെ തള്ളിയിടുകയായിരുന്നു. എന്‍റെ സുഹൃത്തായ ഒരു ഡോക്ടര്‍ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തേയാണ് സംഘം കൂടുതല്‍ ആക്രമിച്ചത്.

ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും സംഘം പോയത്. തനിക്കെതിരെ റോഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് ആല്‍വില്‍ ജോണ്‍ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസില്‍ നിന്നും ഭീഷണി ഉണ്ടെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ആല്‍വിന്‍ പരാതിയില്‍ പറയുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ പെണ്‍സുഹൃത്തുമായുള്ള ആല്‍വിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.

Advertisment