Advertisment

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നടന്ന യഥാര്‍ത്ഥ സംഭവ കഥ’ ; നിവിൻ പോളി നായകനാകനായുള്ള ചിത്രത്തെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

author-image
ഫിലിം ഡസ്ക്
New Update

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. കൊച്ചുണ്ണിക്ക് പിന്നാലെ നിവിനെ നായകനാക്കി മറ്റൊരു ബിഗ്ബജറ്റ് ചിത്രവും റോഷന്‍ ഒരുക്കുന്നുണ്ട്. പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നതും റോഷന്‍ തന്നെയാണ്. മത്സ്യത്തൊഴിലളികള്‍ക്കിടയില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

‘കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. മത്സ്യത്തൊഴിലാളികള്‍ക്കിടയിലാണ് കഥ നടക്കുന്നത്. കടലില്‍ അകപ്പെടുകയും പിന്നീട് വെല്ലുവിളികള്‍ നേരിട്ട് രക്ഷപ്പെടുകയും ചെയ്ത കുറച്ച് മനുഷ്യര്‍. അവരുടെ ജീവിതത്തില്‍ നിന്നാണ് സിനിമ വികസിക്കുക’ റോഷന്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നരവര്‍ഷമായി ചിത്രത്തിനായുള്ള പഠനത്തിലായിരുന്നുവെന്നും ഇപ്പോള്‍ അത് പൂര്‍ണതയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്നും റോഷന്‍ പറഞ്ഞു. കായംകുളം കൊച്ചുണ്ണിയേക്കാള്‍ മുടക്കുമുതലില്‍, അതിലും വലിയ കാന്‍വാസിലാണ് ചിത്രം ഒരുക്കുക. അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ കടലിലാകും ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും. നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.

Advertisment