Advertisment

കാരുണ്യപദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കം അവസാനിപ്പിക്കണം: കാരുണ്യ പദ്ധതി നിര്‍ദ്ധന രോഗികളുടെ ഏക ആശ്രയമെന്ന് റോഷി അഗസ്റ്റിന്‍

New Update

ചെറുതോണി :നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ്(എം) പിന്തുണക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആദ്യം നടപ്പിലാക്കുക കാരുണ്യ കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാകത്തക്കവിധം മുഴുവന്‍ രോഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സൗജന്യ മാക്കുകയായിരിക്കും.

Advertisment

publive-image

ക്യാന്‍സര്‍, ഹൃദയാഘാതം തുടങ്ങി പതിനെട്ടിലധികം മാരക രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലും തിരങ്ങെടുത്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി കെ എം മണി ധനകാര്യ മന്ത്രിയായിരിക്കെ നടപ്പിലാക്കിയ പദ്ധതിയാണ്.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഒരു കമ്മിറ്റിയുടെ അപേക്ഷ പരിഗണിച്ചു ആശുപത്രിയില്‍ നല്‍കുകയായിരുന്നു കാരുണ്യ പദ്ധതിയില്‍. ഇത്രയും ലളിതമായ വ്യവസ്ഥകളോടെ ചികിത്സ ഉറപ്പായിരുന്നത് നിര്‍ത്തലാക്കാന്‍ പാവപ്പെട്ടവരെ പരിഗണിക്കുന്ന ഒരു സര്‍ക്കാരിനും ആവില്ലയെന്നും എംഎല്‍എ പറഞ്ഞു. കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ യൂത്ത് ഫ്രണ്ട്(എം) ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

യൂത്ത് ഫ്രണ്ട്് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിജോ തടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മധു നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോഷി മണിമല, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജൂനിഷ് കള്ളിക്കാട്ട്, ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ജോബിന്‍ ജോളി എന്നിവര്‍ സംസാരിച്ചു.

Advertisment