Advertisment

റോഷി അഗസ്റ്റ്യന്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണം - യുഡിഎഫ്

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ നേടി വിജയിച്ച റോഷി അഗസ്റ്റ്യന്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം റോഷി അഗസ്റ്റ്യനോട് ആവശ്യപ്പെട്ടത്.

യുഡിഎഫ് വോട്ടുകള്‍ നേടി ജയിച്ച റോഷി ആഗസ്റ്റ്യന് എല്‍ഡിഎഫ് പക്ഷത്തെ എംഎല്‍എ ആയി തുടരുന്നതിന് ധാര്‍മ്മികമായ യാതൊരു അവകാശവുമില്ല.

യുഡിഎഫിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തന മികവിന്‍റെ ഫലമായാണ് ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്നും റോഷി അഗസ്റ്റ്യന് വിജയിക്കാനായത് എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

എംഎല്‍എ സ്ഥാനം രാജിവച്ച് രാഷ്ട്രീയ മാന്യത കാണിക്കുകയാണ് അന്തസ്സ് എന്നും യുഡിഎഫ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

 

roshy augustine
Advertisment