Advertisment

യുവനടി റോഷ്‌ന ആന്‍ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി

author-image
ഫിലിം ഡസ്ക്
New Update

യുവനടി റോഷ്‌ന ആന്‍ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ഞായറാഴ്ച ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. റോഷ്‌ന തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

Advertisment

publive-image

റോസ് സില്‍ക്ക് നിറത്തിലുള്ള ഫ്രോക്കില്‍ അതിസുന്ദരിയായിരുന്നു റോഷ്‌ന. ആഷ് കളര്‍ സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും റോഷ്‌ന പങ്കുവെച്ചിട്ടുണ്ട്.

നടി അനാര്‍ക്കലി മരിക്കാറും റോഷ്‌നയുടെ ബ്രൈഡല്‍ സ്‌ക്വാഡിലുണ്ടായിരുന്നു. ഇരുവര്‍ക്കും വിവാഹാശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

ഇരുവരുടേയും പ്രണയ വിവാഹമാണ്. നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം. സെപ്റ്റംബര്‍ അവസാനമാണ് റോഷ്‌നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്.

roshna marriage
Advertisment