Advertisment

"വീട്ടിലേക്ക് മടങ്ങാൻ സമയമായി" ; സൗഹൃദങ്ങളിൽ വേദന പടര്‍ത്തി ദുബൈയിൽ കൊല്ലപ്പെട്ട ഇന്ത്യൻ മോഡലിന്റെ അവസാന ഇൻസ്റ്റഗ്രാം കുറിപ്പ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  വേദന പടര്‍ത്തി ദുബൈയിൽ കൊല്ലപ്പെട്ട ഇന്ത്യൻ മോഡലിന്റെ അവസാന ഇൻസ്റ്റഗ്രാം കുറിപ്പ്. ഒമാനിൽ പെരുന്നാൾ ആഘോഷിച്ച് ദുബായിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽ മരിച്ച ഇന്ത്യൻ മോഡൽ പങ്കുവച്ച അവസാന ചിത്രങ്ങളിലൊന്നിൽ എഴുതിയ കുറിപ്പാണ് സുഹൃത്തുക്കൾക്ക് തീരാവേദനയായത്.

Advertisment

publive-image

"വീട്ടിലേക്ക് മടങ്ങാൻ സമയമായി" എന്നാണ് അവര്‍ ചിത്രത്തിൽ എഴുതിയത്. റോഷ്നി ദുബായിലേക്ക് മടങ്ങുന്ന കാര്യമാവും സൂചിപ്പിച്ചിരിക്കുകയെന്ന് സുഹൃത്തുക്കൾ പറയുന്നു.

പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു 22 കാരിയായ റോഷ്നി. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്നി പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയിൽ ഏറെ ആരാധകരുള്ള റോഷ്നിയുടെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് നിരവധിയാളുകളാണ് എത്തിയത്.

Advertisment