Advertisment

മെസി പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'; ഐപിഎല്‍ കളിക്കാന്‍ മെസിയെ ക്ഷണിച്ച് കോഹ്‌ലിയുടെ ആര്‍സിബി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ടാണ് കഴിഞ്ഞ ദിവസം അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി ഈ സീസണില്‍ കൂടി ബാഴ്‌സലോണയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചത്. ക്ലബിനെ കോടതി കയറ്റാന്‍ താത്പര്യമില്ലാത്തതിനാലാണ് താന്‍ ടീമില്‍ തുടരാന്‍ തീരുമാനിച്ചതെന്ന്  മെസി വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

ഇപ്പോഴിതാ ബാഴ്‌സലോണയില്‍ തുടരാനുള്ള തീരുമാനം എടുത്ത മെസിയെ രസകരമായൊരു ട്വീറ്റില്‍ പരാമര്‍ശിച്ച് വിരാട് കോഹ്‌ലി നായകനായ ഐപിഎല്‍ ടീം  റോയല്‍ ചലഞ്ചേഴ്‌സ് ബാ​ഗ്ലൂർ. പരിശീലനത്തിന്റെ ഭാഗമായി കോഹ്‌ലിയും സഹ താരങ്ങളും ഫുട്‌ബോള്‍ കളിക്കുന്ന ചിത്രം ഒപ്പം ചേര്‍ത്താണ് ആര്‍സിബിയുടെ ട്വീറ്റ്.

'മെസിയെ റോയല്‍ ചലഞ്ചിലേക്ക് സ്വാഗതം ചെയ്തായിരുന്നു അവരുടെ പോസ്റ്റ്. മെസി പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'- എന്നൊരു കുറിപ്പും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

ഈ മാസം 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുന്ന ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ആര്‍സിബി. കോഹ്‌ലിയും സംഘവും കഠിന പരിശീലനതത്തിലാണിപ്പോള്‍.

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേരിടാന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. കോഹ്‌ലി, ഡിവില്ല്യേഴ്‌സ് തുടങ്ങി വമ്പന്‍ താര നിരയുണ്ടായിട്ടും അവര്‍ക്ക് കിരീടം കിട്ടാക്കനിയായി നില്‍ക്കുകയാണ്. അതിന് ഈ സീസണില്‍ വിരാമം കുറിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ടീം.

sports news lionel messi
Advertisment