Advertisment

റിമിടോമിയുടെ മുൻ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു: വധു സോണിയ

author-image
ഫിലിം ഡസ്ക്
New Update

റിമിടോമിയുടെ മുൻ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു . റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

Advertisment

publive-image

ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, പിന്നീട് പിന്നണി ഗായികയായും നടിയായും, ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റിമി ഏറെ നാളുകളായി. റോയ്‌സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല.

ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹമോചനം. എന്നാല്‍ റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നുമാണ് ഭര്‍ത്താവ് റോയിസ് കിഴക്കൂടന്‍ പ്രതികരിച്ചതെന്ന് അടുത്ത സുഹൃത്തുകള്‍ വഴി പ്രചരിച്ചത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് പ്രതികരിച്ചിരുന്നു.

വധു സോണിയ. ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് റോയ്‌സ് – സോണിയ വിവാഹനിശ്ചയം നടക്കുന്നത് എന്നാണ് പുതിയ വാർത്ത. ഇരുവരുടെയും കല്യാണക്കുറി യും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Advertisment