Advertisment

ഐപിഎല്ലില്‍ 1000 റണ്‍സ് കണ്ടെത്തി കഴിഞ്ഞാല്‍ റെയ്‌ന തിരിച്ചുവരില്ലെന്ന് ആര് കണ്ടു! യുവരാജിന്റേത് പോലെ വിദേശ ലീഗുകളിലേക്ക് പോവാന്‍ റെയ്‌നയ്ക്ക് ലക്ഷ്യമുണ്ടാവാമെന്ന് ആര്‍ പി സിങ്

New Update

ഐപിഎല്ലില്‍ 1000 റണ്‍സ് കണ്ടെത്താനായാല്‍ റെയ്‌ന ഒരുപക്ഷേ തിരിച്ചു വന്നേക്കാം എന്നാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍ പി സിങ് പറയുന്നത്.

Advertisment

publive-image

1000 റണ്‍സ് കണ്ടെത്തി കഴിഞ്ഞാല്‍ റെയ്‌ന തിരിച്ചുവരില്ലെന്ന് ആര് കണ്ടുവെന്നാണ് ആര്‍ പി സിങ് ചോദിക്കുന്നത്. എന്നാല്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്താന്‍ റെയ്‌ന ഒരുപാട് ചിന്തിച്ചിട്ടുണ്ടാവും. എല്ലാ ഘടകങ്ങളും റെയ്‌ന പരിഗണിച്ചിട്ടുമുണ്ടാവും. അങ്ങനെ വരുമ്പോള്‍ യുവരാജിന്റേത് പോലെ വിദേശ ലീഗുകളിലേക്ക് പോവാന്‍ റെയ്‌നയ്ക്ക് ലക്ഷ്യമുണ്ടാവാമെന്നും ആര്‍ പി സിങ് പറഞ്ഞു.

നേരത്തെ വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് റെയ്‌ന തിരിച്ചെത്തണം എന്ന് ആകാശ് ചോപ്രയും പറഞ്ഞിരുന്നു. ഷാഹിദ് അഫ്രീദിയെ പോലെ ചെയ്ത് തിരിച്ചെത്തണം എന്നാണ് ആകാശ് ചോപ്ര ആവശ്യപ്പെട്ടത്.

റെയ്‌ന രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി പങ്കുവെച്ച കുറിപ്പിലും അദ്ദേഹം വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ താത്പര്യം ഇല്ലെന്ന് പറഞ്ഞിരുന്നു.

 

sports news suresh reina rp singh
Advertisment