Advertisment

തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ ആഘോഷിക്കാന്‍ 2500 രൂപ വീതം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി. 2021 ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2.6 കോടി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കും. പൊങ്കല്‍ ഉത്സവത്തിന് മുമ്പ് തുക വിതരണം ചെയ്യും.

2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടപ്പാടി മണ്ഡലത്തില്‍ തുടക്കം കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ജനുവരി 14 നാണ് പൊങ്കല്‍.

Advertisment