Advertisment

ആർ.എസ്.സി ജിദ്ദ സിറ്റി "വിജയാരവം" നടത്തി

New Update

ജിദ്ദ: ഫെബ്രുവരി ഏഴിന് നടന്ന ആർ.എസ്.സി സൗദി വെസ്റ്റ്‌ നാഷണൽ സാഹിത്യോത്സവ് ജേതാക്ക ളായ ജിദ്ദ സിറ്റി സെൻട്രൽ പ്രതിഭകളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ച് 'വിജയാരവം' നടത്തി. ജിദ്ദ സിറ്റി സെൻട്രലിലെ യൂണിറ്റ് തലം മുതൽ സാഹിത്യോത്സവിൽ പങ്കെടുത്ത മുഴുവൻ മത്സരാർ ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. നാഷണൽ സാഹിത്യോത്സവ് വിജയത്തിന് ശേഷമുള്ള കൂടി ച്ചേരൽ മത്സരാർഥികളിൽ ആവേശം നിറച്ചു. പ്രതിഭകൾ അവരുടെ കഴിവുകൾ ഒരിക്കൽ കൂടി പ്രദർശിപ്പിക്കുകയും അനുമോദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

Advertisment

publive-image

ആർ.എസ്.സി സൗദി വെസ്റ്റ് കലാലയം കൺവീനർ സാദിഖ് ചാലിയാർ വിജയാരവം ഉത്ഘാടനം ചെയ്യുന്നു.

ആർ.എസ്.സി സൗദി വെസ്റ്റ് കലാലയം കൺവീനർ സാദിഖ് ചാലിയാർ വിജയാരവം ഉത്ഘാടനം ചെയ്തു.  പ്രവാസിയുടെ ജീവിത ചുറ്റുപാടുകൾ തന്നെ വലിയ ആവിഷ്കാരമാണെന്നും. അത് തിരിച്ചറിയാനും ആ ആവിഷ്കാരങ്ങൾക്ക് ബഹുമുഖ തലങ്ങളായ അവസരങ്ങൾ നല്കാനും സാഹിത്യോത്സവ് കൊണ്ട് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാർച്ച്‌ പതിമൂന്നിന് നടക്കുന്ന ഗൾഫ് സാഹിത്യോത്സവിൽ ആറ് ഗൾഫ് രാഷ്ട്രങ്ങളിലെ നാഷണൽ സാഹിത്യോത്സവ് പ്രതിഭകൾ മാറ്റുരക്കും. നൂതന സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി മികച്ച വിർച്വൽ സംവിധാനത്തിലാണ് ഗൾഫ്തല സാഹിത്യോത്സവ് നടക്കുക. വിദൂരമല്ലാത്ത ഭാവിയിൽ സാഹിത്യോത്സവ് മുഴുവൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കപ്പെടുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ആർ.എസ്. സി നാഷണൽ ജനറൽ കൺവീനർ റഷീദ് പന്തല്ലൂർ അബ്ദുന്നാസിർ അൻവരി, ഗഫൂർ മാസ്റ്റർ വാഴക്കാട്, താജുദ്ധീൻ നിസാമി, ഖലീൽ റഹ്മാൻ, ജാബിർ നഈമി, ബഷീർ നൂറാനി തുടങ്ങിയർ സംസാരിച്ചു.

കഴിഞ്ഞ വർഷം നടന്ന ആർ.എസ്.സി ബുക്ക്‌ ടെസ്റ്റിലെ സെൻട്രൽ തല വിജയികൾക്കുള്ള പുരസ്കാരവും ചടങ്ങിൽ സമർപ്പിച്ചു. ബുക്ക്‌ ടെസ്റ്റിൽ നാഷണൽ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജിദ്ദ സിറ്റി സെൻട്രലിലെ നഷ് വ മുജീബ് റഹ്‌മാനെ പ്രത്യേകം അനുമോദിച്ചു. ജംഷീർ വയനാട് സ്വാഗതവും സെൻട്രൽ ഫിനാൻസ് കൺവീനർ അബ്‌റാർ ചുള്ളിയോട് നന്ദിയും പറഞ്ഞു.

 

Advertisment