Advertisment

ഞങ്ങള്‍ യാചിക്കുകയല്ല ; ഞങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണ്; രാജ്യത്തിന് രാമരാജ്യം ആവശ്യമാണ് ; ജനങ്ങളെ കേള്‍ക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ തയ്യാറാവണം; ബിജെപിക്കെതിരെ ആര്‍എസ്എസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് രംഗത്ത്. രാംലീല മേതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ സംസാരിക്കവേയാണ് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പേരെടുത്ത് പറയാതെ ബിജെപിയെ വിമര്‍ശിച്ചത്.

Advertisment

publive-image

‘ഇന്ന് അധികാരത്തിലുള്ളവര്‍ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കുമെന്ന് വാക്കു തന്നവരാണ്. ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണം. ഞങ്ങള്‍ അതിന് വേണ്ടി യാചിക്കുകയല്ല. ഞങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണ്. രാജ്യത്തിന് രാമരാജ്യം ആവശ്യമാണ്.’ ഭയ്യാജി ജോഷി പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം ആവശ്യമാണെങ്കില്‍ അത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്നോടിയായിരുന്നു ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നടന്ന കൂറ്റന്‍ റാലിയില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയ്ക്ക് പുറമേ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, ഭാഗ്പഥ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവരും റാലിയില്‍ പങ്കെടുത്തു.

Advertisment