Advertisment

1947നുശേഷം പാകിസ്ഥാന്‍ ഇല്ലായിരുന്നു, അത് ഇന്ത്യയുടെ ഭാഗമായിരുന്നു ;ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് വീട് വയ്ക്കാനാകും ;2025നുശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന വിവാദപ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : 2025നുശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന വിവാദപ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍. ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ്, 1947നുശേഷം പാകിസ്ഥാന്‍ ഇല്ലായിരുന്നുവെന്നും അത് ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും പ്രസംഗിക്കുകയായിരുന്നു.

Advertisment

publive-image

അഖണ്ഡ ഭാരതത്തിന്റെ അതിര്‍ത്തികള്‍ യൂറോപ്യന്‍ യൂണിയന്‍ മാതൃകയിലുള്ളതാവും. ഇതിന് ബംഗ്ലാദേശില്‍ അനുകൂല സര്‍ക്കാരുണ്ടാക്കാന്‍ ഡല്‍ഹിയ്ക്ക് കഴിഞ്ഞെന്നും ഇന്ദ്രേഷ് പറഞ്ഞു.

ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് വീട് വയ്ക്കാനാകും. 'കശ്മീര്‍ വേ എഹെഡ്' എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് പാകിസ്ഥാനെ കീഴടക്കുമെന്ന്‌ ആര്‍എസ്എസ് നേതാവ് പറഞ്ഞത്‌.

Advertisment