Advertisment

കോഴിക്കോട് മയക്കുമരുന്ന് വിൽപനക്കാരൻ ബ്രൗൺ ഷു​ഗറുമായി പൊലീസ് പിടിയിൽ

New Update

കോഴിക്കോട്: മയക്കുമരുന്ന് വിൽപനക്കാരൻ ബ്രൗൺ ഷു​ഗറുമായി പൊലീസ് പിടിയിൽ. രാമനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് പുളിക്കൽ വയനാടിപുറായിൽ ഷെജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 6.7 ഗ്രാം ബ്രൗൺ ഷുഗറാണ് ഷെജുവിന്റെ പക്കൽനിന്ന് പൊലീസ് പിടികൂടിയത്.

Advertisment

publive-image

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി സർക്കിൾ ഇൻസ്പെക്ടർ പി സജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജില്ലകളിൽ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഷെജു. മുംബൈയിൽ നിന്നും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ബ്രൗൺ ഷുഗർ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൂടിയാണ് ഇയാൾ. അതേസമയം, ഇതേദിവസം രാമനാട്ടുകരയിൽ നടത്തിയ പരിശോധനയിൽ 98 ഗ്രാം കഞ്ചാവുമായി മുന്നിയുർകുന്ന് വീട്ടിൽ ചന്ദ്രൻ (52) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment