Advertisment

പശുവിന്റെ വയറ്റിൽ ദ്വാരമുണ്ടാക്കി മരുന്നും ഭക്ഷണവും നല്‍കുന്ന രീതി : സ്വിറ്റ്സർലൻഡിലെ ക്ഷീരകർഷകരുടെ മാതൃക ഇങ്ങനെ

New Update

publive-image

Advertisment

സ്വിറ്റ്സർലൻഡിലെ ക്ഷീരകർഷകർ അവലംബിക്കുന്ന ഒരു രീതിയാണിത്. പശുവിന്റെ വയറിൽ മുകളുഭാഗത്തായി ഒരു ദ്വാരമുണ്ടാക്കിയശേഷം അതിലൂടെ പൈപ്പ് വഴി വയറ്റിൽ മരുന്നും മറ്റുള്ള സാധനങ്ങളും നൽകുക എന്നത് വളരെ ഉപയോഗപ്രദവും പാലുൽപ്പാദനത്തിൽ സഹായകവും,പശുക്കളുടെ ആയുസ്സു വർദ്ധിപ്പിക്കാനുതകുന്നതുമാണെന്നാണ് അവരുടെ കണ്ടെത്തൽ.

publive-image

പശുക്കളുടെ വയറ്റിൽ ദ്വാരമുണ്ടാക്കുന്നത് ശസ്ത്രക്രിയ വഴിയാണ്. ഇതിനു Rumen Fistulation എന്നാണു പറയുന്നത്. പശുവിന്റെ കൈകാലുകൾ കെട്ടിയിട്ടശേഷമാണ് ദ്വാരം നിർമ്മിക്കാനുള്ള ഓപ്പറേഷൻ നടത്തുന്നത്. ഓപ്പറേഷൻ കഴിഞ്ഞശേഷം ദ്വാരമുഖത്ത് ഒരു റബ്ബർ ഗ്യാസ്‌ക്കെറ്റ് ഫിറ്റ് ചെയ്യുന്നു.

publive-image

അതിൽ നിന്ന് ഒരു പൈപ്പ് പശുവിന്റെ വയറ്റിലേക്കിടുന്നു. ഈ പൈപ്പ് പശുവിന്റെ ദഹനപ്രക്രിയ നടക്കുന്ന സ്ഥലത്തിന് തൊട്ടുമുകളിൽ വരെയെത്തുന്നതാണ്. ഇത് വഴിയാണ് പശുവിനുവേണ്ട മരുന്നുകളും പ്രോട്ടീനുകളും വയറിനുള്ളിൽ ഇട്ടുകൊടുക്കുന്നത്. ദ്വാരം അടയ്ക്കുന്നതിനായി ഗ്യാസ്‌കേറ്റിൽ ഫിറ്റ് ആകുന്നതരത്തിൽ ഒരു അടപ്പുകൊണ്ട് ഭദ്രമായി അടച്ചുവയ്ക്കുന്നു.ആവശ്യമുള്ളപ്പോൾ അത് തുറക്കാവുന്ന തരത്തിൽ.

publive-image

ഓപ്പറേഷൻ മൂലം വയറ്റിലുണ്ടാകുന്ന മുറിവ് ഒരാഴ്ചകൊണ്ട് ഉണങ്ങിക്കിട്ടും. പശുവിനുണ്ടാകുന്ന ഭൂരിഭാഗം അസുഖങ്ങളും വയറ്റിൽ നിന്നാണ് ഉണ്ടാകുന്നത്. ദഹനമില്ലായ്മയും ആഹാരക്കുറവുമാണ് പ്രധാനപ്രശ്നങ്ങൾ. ഡോക്ടർമാർ ഈ ദ്വാരം വഴി വയറിനുള്ളിൽ കൈ കടത്തി കൃത്യമായ പരിശോധനനടത്തുകയും മരുന്നുകൾ നേരിട്ട് പൈപ്പ് വഴി വയറ്റിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. തന്മൂലം രോഗം പെട്ടെന്ന് ശമിക്കുകയും ചെയ്യുന്നു.

publive-image

പശുക്കൾക്ക് ആഹാരവും , വെള്ളവും ആവശ്യാനുസരണം കൃത്യമായി നൽകാൻ ഇതുവഴി സാധിക്കുന്നുണ്ട്. ഇത് പാലുൽപ്പാദനം കൂട്ടാനും പശുക്കളുടെ ആയുസ്സു വർദ്ധിപ്പിക്കാനും കാരണമാകുന്നു. വളരെ ശാസ്ത്രീയമാ യരീതിയിൽ നടത്തിയ പഠനങ്ങളെത്തുടർന്ന് ഏറ്റവും വലിയ പാലുൽപ്പാദനരാജ്യമായ സ്വിറ്റ്സർലൻഡ് അവ ലംബിച്ച ഈ രീതി നമുക്കും സ്വീകരിക്കാവുന്നതാണ്. പശുക്കളുടെ ആരോഗ്യത്തിനും, ആയുസ്സിനും, പാലുൽപ്പാദനത്തിനും അത് ഗുണകരമാകുമെന്നതുകൊണ്ടുതന്നെ.

swiss news
Advertisment