Advertisment

ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ തകര്‍ന്നടിയുന്നു! ഇന്ന് ഓഹരി വിപണിയിലും വന്‍ നഷ്ടം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. രൂപയുടെ മൂല്യത്തില്‍ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

publive-image

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 72.26 എന്ന താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ നാണയം. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 72.46 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് രാവിലെ 305 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്റ് നഷ്ടം രേഖപ്പെടുത്തി.

Advertisment