Advertisment

റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വിട്ടയക്കണമെന്ന ആവശ്യം തള്ളി

New Update

മോസ്കോ: റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വിട്ടയക്കണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യം തള്ളി. യൂറോപ്യന്‍ യൂനിയനും അമേരിക്കയുമാണ് 30 ദിവസം റിമാന്‍ഡിലായ നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പട്ടത്.

Advertisment

publive-image

എന്നാല്‍, ഈ ആവശ്യം റഷ്യ തള്ളി. നവാല്‍നിയുടെ അറസ്റ്റ് റഷ്യയുടെ ആഭ്യന്തര കാര്യമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനെ വിമര്‍ശിച്ചതിന് ചായയില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ ഗുരുതരാവസ്ഥയിലാവുകയും മാസങ്ങള്‍ നീണ്ട വിദേശ ചികിത്സക്കൊടുവില്‍ നാട്ടിലെത്തുകയും ചെയ്തപ്പോഴാണ് നവാല്‍നി കസ്റ്റഡിയിലായത്.

ജര്‍മ്മിയിലായിരുന്നു 44കാരനായ നവാല്‍നിയുടെ ചികിത്സ. അവിടെ നിന്നും വിമാനത്തില്‍ മോസ്കോയിലെ ഷെറിമെറ്റിയേവോ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പൊലീസുകാര്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മറ്റൊരു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ടിക്കറ്റെടുത്ത നവാല്‍നിയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് അനുയായികളും കാത്തുനിന്നിരുന്നു. എന്നാല്‍, വിമാനം തിരിച്ചുവിട്ടായിരുന്നു റഷ്യയുടെ നടപടി.

Advertisment